ചെതലയത്ത് കാട്ടാന ആക്രമണം; മധ്യവയസ്‌കന് പരിക്ക്
1 min read

ബത്തേരി: മധ്യവയസ്‌കനെ തുമ്പിക്കൈ കൊണ്ട് അടിച്ചുവീഴ്ത്തി കാട്ടാന. ഇന്ന് പുലർച്ചെ ഒന്നരയോടെ ബത്തേരി ചെതലയം വളാഞ്ചേരി അടിവാരത്താണ് സംഭവം.
ഇന്നലെ രാത്രി ശബ്ദ കേട്ട് പുറത്തിറങ്ങിയ ശിവനും ഭാര്യയും ടോർച്ച് അടിച്ച് പറമ്പിലേക്ക് നേക്കുന്നതിനിടയിൽ ആന ഇവർക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. ഭാര്യ വീടിനകത്തേക്ക് കയറി പറ്റിയെങ്കിലും ശിവനെ കാട്ടാന വീട്ടുവരാന്തയിൽ വച്ച് ആക്രമിക്കുകയായിരുന്നു. കഴുത്തിനും മുതുകിനും പരുക്കേറ്റ തേലക്കാട്ട് ശിവൻ(55) ബത്തേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
