കുഞ്ഞിപ്പറമ്പ് ഗുഹാ കവാടം കനത്ത മഴയിൽ തകർന്നു.

1 min read
SHARE

 

പയ്യാവൂർ: കുന്നത്തൂരിന് സമീപം കുഞ്ഞിപ്പറമ്പിൽ വിനോദസഞ്ചാരികളെ ഏറെ ആകർഷിച്ചിരുന്ന പ്രകൃതിദത്ത ഗുഹയുടെ പ്രവേശന കവാടം ഇന്നലെ (വെള്ളി) രാത്രിയുണ്ടായ ശക്തമായ മഴയിൽ മണ്ണിടിഞ്ഞു വീണ് തകർന്നു. വിദൂരസ്ഥലങ്ങളിൽ നിന്നു പോലും പതിവായി ധാരാളം സഞ്ചാരികൾ എത്തിയിരുന്ന വിശാലമായ ഈ ഗുഹയിലേക്ക് പ്രവേശിക്കാൻ കഴിയാത്ത വിധം മണ്ണിടിഞ്ഞു മൂടിയ നിലയിലാണുള്ളത്. ഇനിയും മണ്ണിടിയാനുള്ള അപകടാവസ്ഥ നിലനിൽക്കുന്നതിനാൽ സഞ്ചാരികൾ സുരക്ഷയെ കരുതി ഗുഹ സന്ദർശിക്കുന്നത് താത്കാലികമായി ഒഴിവാക്കണ മെന്ന് പ്രദേശവാസികൾ അറിയിച്ചു.

റിപ്പോർട്ട് :തോമസ് അയ്യങ്കനാൽ