ജില്ലാതല ട്രാൻസ്ജെൻഡർ ജസ്റ്റീസ് ബോർഡ് യോഗം
1 min read

ജില്ലാതല ട്രാൻസ്ജെൻഡർ ജസ്റ്റീസ് ബോർഡ് യോഗം ജില്ലാ കലക്ടർ അരുൺ കെ വിജയന്റെ അധ്യക്ഷതയിൽ ചേംബറിൽ ചേർന്നു. ജില്ലയിലെ മുഴുവൻ ട്രാൻസ് വ്യക്തികളെയും വോട്ടർ പട്ടികയിൽ ചേർക്കുന്നതിനും വോട്ടർ രജിസ്ട്രേഷനിലും പോളിംഗ് ബൂത്തുകളിലും ട്രാൻസ് വ്യക്തികൾക്ക് തുല്യ പരിഗണന നൽകുന്നതിനും നടപടികൾ സ്വീകരിക്കാൻ യോഗം തീരുമാനിച്ചു. ട്രാൻസ്ജൻഡർ വ്യക്തികൾക്ക് ആധാർ കാർഡ് ലഭ്യമാക്കുന്നതിനായി ജില്ലാ തലത്തിൽ സ്പെഷ്യൽ ഡ്രൈവും പ്രത്യേക ആധാർ ക്യാമ്പും ജില്ലാ ഭരണകൂടം, ജില്ലാ ഐടി മിഷൻ കോർഡിനേറ്റർ എന്നിവരുടെ പിന്തുണയോടെ സംഘടിപ്പിച്ചിരുന്നു. ട്രാൻസ് വ്യക്തികൾ ആധാർ കാർഡും പാൻ കാർഡും ബന്ധിപ്പിക്കണമെന്ന് യോഗം നിർദ്ദേശിച്ചു. ഓണം വിപണനമേളയിലെ സ്റ്റോളുകളിൽ ട്രാൻസ് വ്യക്തികളുടെ ഉത്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനും വിപണനം നടത്തുന്നതിനും കുടുംബശ്രീ മുഖേന സൗകര്യമൊരുക്കാം എന്നും യോഗം നിർദ്ദേശിച്ചു. ആഗസ്റ്റ് 21, 22, 23 തീയതികളിൽ കോഴിക്കോട് നടക്കുന്ന ‘വർണപ്പകിട്ട് 2025’ ട്രാൻസ്ജെൻഡർ ഫെസ്റ്റിൽ ജില്ലയുടെ പ്രാതിനിധ്യം ഉറപ്പാക്കാനും യോഗം തീരുമാനിച്ചു. ജില്ലാ സാമൂഹ്യ നീതി ഓഫീസർ പി ബിജു പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ട്രാൻസ്ജെൻഡർ പ്രതിനിധികൾ, വിവിധ ഉദ്യോഗസ്ഥർ പങ്കെടുത്തു.
