ഓടിക്കൊണ്ടിരുന്ന ബസിൽ കണ്ടക്ടർക്ക് നേരെ ആക്രമണം.
1 min read

ഓടിക്കൊണ്ടിരുന്ന ബസിൽ കണ്ടക്ടർക്ക് നേരെ ആക്രമണം. ചൊക്ലി പെരിങ്ങത്തൂരിൽ ഓടിക്കൊണ്ടിരുന്ന ബസിൽ വച്ചാണ് കണ്ടക്ടർക്ക് ക്രൂര മർദ്ദനമേറ്റത്. തലശേരി തൊട്ടിൽപ്പാലം റൂട്ടിൽ സർവീസ് നടത്തുന്ന ജഗനാഥ് ബസിലെ കണ്ടക്ടറായ ഇരിങ്ങണ്ണൂർ സ്വദേശി വിഷ്ണുവിനാണ് മർദ്ദനമേറ്റത്.പാസിനെ ചൊല്ലി വിദ്യാർഥിനിയെ ബസിൽ നിന്നും ഇറക്കി വിട്ടെന്ന് ആരോപിച്ചാണ് തർക്കം. കണ്ടക്ടറുടെ പരാതിയിൽ ചൊക്ലി പൊലീസ് അന്വേഷണം തുടങ്ങി.

