April 2026
M T W T F S S
 12345
6789101112
13141516171819
20212223242526
27282930  
April 16, 2026

നവകേരള സദസ്സിന് ‘കൂപ്പണ്‍, രസീത് ‘പണപ്പിരിവ് വേണ്ടെന്ന് നിര്‍ദേശം,സ്പോൺസർമാരെ ജില്ലാ ഭരണകൂടം കണ്ടെത്തണം

SHARE

തിരുവനന്തപുരം: നവകേരള സദസ്സ് നടത്തിപ്പിന് തുടർ മാർഗ്ഗനിർദ്ദേശങ്ങളിറക്കി സർക്കാർ .മണ്ഡലപര്യടത്തിന് വിപുലമായ സൗകര്യങ്ങൾ ഒരുക്കണം.കൂപ്പൺ വച്ചോ രസീത് നൽകിയോ പണപ്പിരിവ് പാടില്ല.സ്പോൺസർമാരെ ജില്ലാ ഭരണകൂടം കണ്ടെത്തണം .മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും താമസ സ്ഥലത്ത് ഭക്ഷണമെത്തിക്കണം .മുഖ്യമന്ത്രിയും മന്ത്രിമാരും ഇരിക്കുന്ന വേദിയിൽ എസി വേണം.യാത്രക്ക് കെഎസ്ആർടിസിയുടെ പ്രത്യേക കോച്ചുകൾ വേണം.അകമ്പടിക്ക് പൊലീസ് പൈലറ്റ് വാഹനവും ബാന്‍റ്  സെറ്റും ഒരുക്കണം.പ്രമുഖ വ്യക്തികളുമായുള്ള സംവാദത്തിന് ചുരുങ്ങിയത് 250 പേർ വേണം.ജനസദസ്സുകളിൽ ചുരുങ്ങിയത് 5000 പേരെ പങ്കെടുപ്പിക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.