May 2026
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
May 1, 2026

എള്ളരിഞ്ഞി ചോന്നമ്മ ഭഗവതി കോട്ടം കളിയാട്ടം നാളെ തുടങ്ങുന്നു.

SHARE

 

എള്ളരിഞ്ഞി ശ്രീ ചുവന്നമ്മ ഭഗവതി കോട്ടം കളിയാട്ട മഹോത്സവം ഫെബ്രുവരി 8 9 10 തീയതികളിൽ ആയി നടക്കുന്നു. കളിയാട്ടത്തിന്റെ ആദ്യ ദിനമായ ഫെബ്രുവരി എട്ടിന് വൈകുന്നേരം ആറുമണിക്ക് വർണ്ണശബളമായ കലവറ നിറക്കൽ ഘോഷയാത്ര ഐച്ചേരി നറക്കൽ കാവിൽ നിന്ന് ആരംഭിക്കുന്നു. ഘോഷയാത്ര ക്ഷേത്രമുറ്റത്ത് എത്തിച്ചേർന്നാൽ പ്രദേശവാസികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറും. രാത്രി 9 മണിക്ക് കണ്ണൂർ സംഘ കലയുടെ വിൽ കലാമേള കടത്തനാടൻ അമ്പാടി അരങ്ങേറും.

കളിയാട്ടത്തിന്റെ രണ്ടാം ദിനം ഫെബ്രുവരി 9 വൈകുന്നേരം 6 മണിക്ക് കാരൻ തെയ്യത്തിന്റെ വെള്ളാട്ടത്തോടെ കളിയാട്ടം ആരംഭിക്കുന്നു. 10 തെയ്യക്കോലങ്ങളാണ് കെട്ടിയാടുന്നത്. കാരൻ തെയ്യം, കരിവാൾ, പുള്ളൂർ കണ്ണൻ, വിഷ്ണുമൂർത്തി, ഗുളികൻ, കരിയാത്തൻ, കൈക്കോളൻ, ഭൂതത്താർ, ചുവന്നമ്മ ഭഗവതി, നാഗകന്യക എന്നിവയാണ് തെയ്യക്കോലങ്ങൾ.

പ്രധാന ദേവിയായ ചോന്നമ്മ ഭഗവതിയുടെ തിരുമുടി ഫെബ്രുവരി 10ന് രാവിലെ 11 മണിക്ക് ഉയരം. തുടർന്ന് ഭക്തജനങ്ങൾക്ക് പ്രസാദ സദ്യ ഉണ്ടായിരിക്കും. ഉച്ചക്ക് മൂന്ന് മണിയോടെ തുലാഭാരം ആരംഭിക്കും.

കളിയാട്ടത്തിനുള്ള ഒരുക്കങ്ങൾ എല്ലാം പൂർത്തിയായിട്ടുണ്ട്. ക്ഷേത്രം ചെയർമാൻ കെ ഒ മോഹനൻ നമ്പ്യാർ, കൺവീനർ കെ പി രാധാകൃഷ്ണൻ, പ്രസിഡന്റ് ദിലീപ് കുമാർ, സെക്രട്ടറി പി വി പ്രഭാകരൻ എന്നിവരാണ് ഭാരവാഹികൾ.

You may have missed