October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 7, 2026

ക്ഷേത്രങ്ങളിൽ പോകുമ്പോഴും സർക്കാർ യോഗങ്ങളിൽ പങ്കെടുക്കുമ്പോഴും മദ്യലഹരിയിൽ’; പഞ്ചാബ് മുഖ്യമന്ത്രിക്കെതിരെ സ്വാതി മലിവാൾ എംപി

SHARE

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെതിരെ ഗുരുതര ആരോപണവുമായി ആം ആദ്‌മി വിട്ട് ബിജെപിയിൽ ചേർന്ന സ്വാതി മലിവാൾ എംപി. പഞ്ചാബ് മുഖ്യമന്ത്രി മദ്യലഹരിയിൽ എന്ന് സ്വാതി മലിവാൾ. പഞ്ചാബ് നിയമസഭയിൽ ഭഗവന്ത് മൻ മദ്യപിച്ച ശേഷം എത്തിയെന്നും അവർ ആരോപിച്ചു.

നിയമസഭയിൽ പഞ്ചാബ് മുഖ്യമന്ത്രി സംസാരിക്കുന്ന ഭാഗം പങ്കുവെച്ചു കൊണ്ടാണ് ആരോപണം.. പഞ്ചാബ് മുഖ്യമന്ത്രിയുടെ മദ്യപരിശോധന ആവശ്യപ്പെട്ട് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി.

ഗുരുദ്വാരയിൽ പോകുമ്പോഴും ക്ഷേത്രങ്ങളിൽ പോകുമ്പോഴും സർക്കാർ യോഗങ്ങളിൽ പങ്കെടുക്കുമ്പോഴും പഞ്ചാബ് മുഖ്യമന്ത്രി മദ്യലഹരിയിൽ. പഞ്ചാബ് പോലുള്ള സെൻസിറ്റീവ് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി എപ്പോഴും ലഹരിയിലാണ്.

ലഹരിയിൽ ആയിരിക്കുമ്പോൾ ഫയലുകൾ ഒപ്പിടുന്നു. എന്തൊരു നാണക്കേടാണ് ഇതെന്നും സ്വാതി മലിവാൾ ചോദിച്ചു. ഉറക്കത്തിൽ മാത്രം മദ്യം ഒഴിവാക്കുന്ന ഒരാൾക്ക് എങ്ങനെ പഞ്ചാബ് ഭരിക്കാൻ ആകും. പഞ്ചാബ് മുഖ്യമന്ത്രിയെ മദ്യ പരിശോധനയ്ക്ക് വിധേയനാകണം. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്നും അവർ ആവശ്യപ്പെട്ടു.

2024 ജനുവരിയിൽ സ്വാതി മാലിവാൾ രാജ്യസഭാ എംപിയായി. ഡൽഹി വനിതാ കമ്മീഷന്റെ അധ്യക്ഷയായും അവർ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആം ആദ്മി പാർട്ടിയിലും അവർ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. എന്നിരുന്നാലും, കഴിഞ്ഞ വർഷം, ആം ആദ്മി മേധാവി അരവിന്ദ് കെജ്‌രിവാളുമായി അവർക്ക് ഒരു പ്രധാന തർക്കമുണ്ടായിരുന്നു. അതിനുശേഷം, അവർ ആം ആദ്മി പാർട്ടിയിൽ അതൃപ്തയായിരുന്നു.തുടർന്ന് 2026ൽ ബിജെപിയിൽ ചേർന്നു.