June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 22, 2026

കെട്ടിടനിർമ്മാണ പ്രവൃത്തിക്കിടെ അബദ്ധത്തിൽ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രമുഖ കബഡിതാരം മരിച്ചു.

SHARE

ചെറുവത്തൂർ: കെട്ടിടനിർമ്മാണ പ്രവൃത്തിക്കിടെ അബദ്ധത്തിൽ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രമുഖ കബഡിതാരം മരിച്ചു ചെറുവത്തൂർ കാരി മീൻകടവിലെ ഗണേശനാണ് (50) ആണ് മരിച്ചത്. ഇന്നലെ രാത്രി ചെറുവത്തൂരിലെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം . ഒരു വർഷം മുമ്പാണ് കെട്ടിട നിർമ്മാണത്തിനിടയിൽ വീണ് ഗണേശന് ഗുരുതരമായി പരിക്കേറ്റത്. കഴിഞ്ഞദിവസം അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. രാത്രി 10.30 ഓടെ മരണപ്പെട്ടു. ഭാര്യ: രജനി. മക്കൾ: ആദിത്യൻ, അഭിരാം. സഹോദരങ്ങൾ: കണ്ണൻ, രോഹിണി, സാവിത്രി, പ്രഭാകരൻ, പരേതരായ രാമചന്ദ്രൻ, ഭാസ്ക്കരൻ.