‘സോഷ്യൽ മീഡിയയിലെ സിംഗപ്പെണ്ണ് നമ്മളുദ്ദേശിച്ചയാളല്ല സർ’; ഫൂട്പാത്തിലെ വണ്ടി തടഞ്ഞ പ്രഭാവതിയമ്മ ആരായിരുന്നെന്നറിയാമോ.

ഇന്നലെ സോഷ്യൽ മീഡിയിൽ വൈറലായ പ്രഭാവതിയമ്മ ആരായിരുന്നെന്ന് അറിയാമോ? നിങ്ങളെന്താണ് കരുതിതയത് കോഴിക്കോട് എരിഞ്ഞിപ്പാലം സ്വദേശിനിയായ ഒരു സാധാരണ വയോധികയാണ് ഈ അമ്മയെന്നോ. എന്നാൽ അങ്ങനെയല്ല. ഫൂട്പാത്ത് നടക്കാനുള്ളതാണ് അതിലൂടെ വണ്ടി കയറ്റിയാൽ ഇനിയും തടയും പ്രഭാവതിയമ്മ പറഞ്ഞു. ഈ അമ്മയുടെ ഉള്ളിൽ ഒരു പോരാട്ട വീര്യമുണ്ട് കഴിഞ്ഞ കാലത്തെ തീയുണ്ട്. മഹിള അസോസിയേഷൻ്റെ മുൻ ജില്ലാ കമ്മിറ്റി അംഗമായിരുന്നു പ്രഭാവതിയമ്മ. 1970 കാലത്ത് തന്നെ ഡ്രൈവിങ് പഠിച്ചു. സാക്ഷരതാ ക്ലാസുകൾ എടുത്തു കൊടുത്തു. കോഴിക്കോടെ ക്യപ്റ്റൻ ഹോസ്പിറ്റലിൽ വാർഡനായി പ്രവർത്തിച്ചു. ഇപ്പോഴും കൃത്യമായി പത്രം വായിക്കും.
വാർത്തകൾ സൂക്ഷമമായി നിരീക്ഷിക്കും ഇൻസ്റ്റാഗ്രാം അകൗണ്ടുണ്ട്.ഗൗരിയമ്മ ഉൾപ്പെടെയുള്ള പ്രമുഖരുമായി ഒരുമിച്ച് പ്രവർത്തിച്ച പോരാട്ട വീര്യവും ഉള്ളിലുണ്ട്. മുന്നേയും ഫൂട്പാത്തിലൂടെ വാഹനമോടിച്ചയാളെ പ്രഭാവതിയമ്മ തടഞ്ഞിട്ടുണ്ട്. അയാളിൽ നിന്നും മർദ്ദന ശ്രമമുണ്ടായതായും പ്രഭാവതിയമ്മ പറയുന്നു. എന്നാൽ അതിൻ്റെയൊന്നും മുന്നിൽ പേടിക്കാൻ പ്രഭാവതിയമ്മയെ കിട്ടില്ല.സമൂഹമാധ്യമത്തിലൂടെ നിരവധി അഭിനന്ദനങ്ങളാണ് ഈ അമ്മയ്ക്ക് ലഭിക്കുന്നത്. കെബി ഗണേഷ്കുമാർ ഉൾപ്പെടെയുള്ളവർ അഭിനന്ദിച്ച് ഫേസ്ബുക്ക് പോസ്റ്റും ഇട്ടു. എല്ലാം കൊണ്ടും ഫേസ്ബുക്കിൽ താരമായിരിക്കുകയാണ് ഇപ്പോൾ

