നവകേരള സദസ്സ്; മട്ടന്നൂരിൽ മിനി മാരത്തൺ നടത്തി
1 min read
മട്ടന്നൂർ നിയോജക മണ്ഡലം നവകേരള സദസ്സിന്റെ ഭാഗമായി മിനി മാരത്തൺ നടത്തി. മട്ടന്നൂർ എയർപോർട്ട് ഒന്നാം ഗേറ്റിന് സമീപത്ത് നിന്നും ആരംഭിച്ച് മട്ടന്നൂർ ബസ് സ്റ്റാൻഡിൽ അവസാനിച്ച മാരത്തൺ ജില്ലാ കലക്ടർ അരുൺ കെ വിജയൻ ഫ്ലാഗ് ഓഫ് ചെയ്തു. കെ കെ ശൈലജ ടീച്ചർ എം എൽ എ അധ്യക്ഷത വഹിച്ചു.
“നവകേരളത്തിനായ് മട്ടന്നൂർ ഓടുന്നു നിങ്ങൾക്കും ഓടാം” എന്ന സന്ദേശത്തോടെയാണ് മാരത്തൺ നടത്തിയത്. ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, കായിക താരങ്ങൾ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു. മട്ടന്നൂർ നഗരസഭ ചെയർമാൻ എൻ ഷാജിത്ത് മാസ്റ്റർ, സംഘാടക സമിതി ജനറൽ കൺവീനറായ ജില്ലാ പ്ലാനിംഗ് ഓഫീസർ നിനോജ് മേപ്പടിയത്ത്, വൈസ് ചെയർമാൻ പി പുരുഷോത്തമൻ എന്നിവർ സംസാരിച്ചു.