ന്യൂനപക്ഷ, ഭൂരിപക്ഷ വർഗീയതകളെ ഒരുപോലെ എതിർക്കണം; CPIM തീവ്ര വലതുപക്ഷപാർട്ടിയായി മാറി’; വിഡി സതീശൻ.

ന്യൂനപക്ഷ, ഭൂരിപക്ഷ വർഗീയതകളെ ഒരുപോലെ എതിർക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സിപിഐഎം തീവ്ര വലതുപക്ഷപാർട്ടിയായി മാറിയെന്ന് വിഡി സതീശൻ കുറ്റപ്പെടുത്തി. നാല് പതിറ്റാണ്ട് ജമാഅത്തെ ഇസ്ലാമി സിപിഐഎമ്മിനെ പിന്തുണച്ചു. ആ സമയത്ത് ഒരു കുഴപ്പവുമുണ്ടായില്ല. പിഡിപി സിപിഐഎമ്മിന് പിന്തുണ പ്രഖ്യാപിച്ചു. അതില്‍ ആർക്കും ഒരു കുഴപ്പവുമില്ലെന്ന് വിഡി സതീശൻ.ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വര്‍ഗീയായിരുന്നു മുഖ്യമന്ത്രി പറഞ്ഞ് നടന്നത്. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ഭൂരിപക്ഷ വര്‍ഗീയതയായെന്ന് വിഡി സതീശന്‍ പറഞ്ഞു. മുസ്ലീം ലീഗ് ഒരു വര്‍ഗീയ നിലപാടുകളും എടുത്തിട്ടില്ല. സിപിഐഎം ലീഗിന് പിന്നാലെ നടന്നു. യുഡിഎഫില്‍ ഉറച്ചുനില്‍ക്കുമെന്ന് സാദിഖലി തങ്ങള്‍ പ്രഖ്യാപിച്ചതോടെ ലീഗ് തീവ്രവാദ പാർട്ടിയായെന്ന് വിഡി സതീശൻ പറഞ്ഞു. ന്യൂനപക്ഷവർഗീയതയോട് പോരാടുന്ന പ്രസ്ഥാനമാണ് ലീഗ്. ബാബരി മസ്ജിദ് പൊളിച്ച സമയത്ത് ലീഗ് തീവ്രനിലപാട് എടുത്തില്ലെന്ന് പറഞ്ഞ് ഐഎൻഎൽ രൂപീകരിക്കാന്‍ നേതൃത്വം കൊടുത്തത് സിപിഐഎമ്മാണെന്ന് അദേഹം പറഞ്ഞു.സിപിഐഎം-ബിജെപി ഡീല്‍ ഞങ്ങള്‍ ജനങ്ങളോട് പറഞ്ഞു. സിപിഐഎം-ബിജെപി ഡീല്‍ നടക്കില്ല. അണികള്‍ക്ക് അതിനോട് ശക്തമായ എതിർപ്പുണ്ട്. നേതാക്കന്മാർ തമ്മിൽ ഡീലുണ്ടാക്കിയിട്ടുണ്ട്. അത് താഴേ തട്ടിലേക്ക് കൊണ്ടുവരിക പ്രായോഗികമല്ല. ബിജിപിയുടെ ഗുഡ്ബുക്കില്‍ ഇടം നേടാനാണ് പിണറായി വിജയന്‍ രാഹുല്‍ ഗാന്ധിയെ വിമർശിക്കുന്നതെന്ന് വിഡി സതീശൻ പറഞ്ഞു.

