October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 8, 2026

സജി ചെറിയാന് പങ്കില്ലാത്ത കച്ചവടമില്ല; മണ്ണ് കച്ചവടവും റിയൽ എസ്റ്റേറ്റും നടത്തുന്നവരെ നേതാക്കന്മാരാക്കിയെന്നും ജി സുധാകരൻ.

SHARE

മന്ത്രി സജി ചെറിയാനെതിരെ ആഞ്ഞടിച്ച് ജി സുധാകരൻ. പൊളിറ്റിക്കൽ ക്രിമനലുകളുടെ ഹെഡ്ക്വാർട്ടേഴ്സായി ചെങ്ങന്നൂരിനെ മാറ്റിയെന്ന് ജി സുധാകരൻ. തന്നെ സൈക്കോപ്പാത്തെന്ന വിളിച്ച ജെയിംസ് സമുവൽ സജി ചെറിയാന്‍റെ ക്രിമിനൽ സംഘത്തിൽ പെട്ടയാളാണ്. മണ്ണ് കച്ചവടവും റിയൽ എസ്റ്റേറ്റും നടത്തുന്നവരെ നേതാക്കന്മാരാക്കിയെന്നും സജി ചെറിയാന് പങ്കില്ലാത്ത കച്ചവടമില്ലെന്നും ജി സുധാകരൻ

അതേസമയം 63 വർഷം നീണ്ട സിപിഎം അംഗത്വം ഉപേക്ഷിച്ചാണ് സിപിഎം നേതാവും മന്ത്രിയുമായിരുന്ന ജി സുധാകരൻ കോൺ​ഗ്രസ് പാളയത്തിൽ എത്തിയിരിക്കുന്നത്. പൊതുപരിപാടികളിൽ അവഗണിച്ചു. എം വി ഗോവിന്ദൻ താൻ പരിഗണന അർഹിക്കുന്നില്ലെന്നു പറഞ്ഞു. തുടങ്ങിയ കാരണങ്ങൾ പറഞ്ഞുകൊണ്ടാണ് അദ്ദേഹം പാർട്ടിയിൽനിന്നും വിട്ടു നിൽക്കുന്നത്. അടിയന്തരാവസ്ഥയുടെ അൻപതാം വാർഷികം ആഘോഷിച്ചപ്പോൾ തനിക്ക് ക്ഷണക്കത്ത് പോലും നൽകിയില്ലെന്നും അദ്ദേഹം പറ‍ഞ്ഞിരുന്നു. ഇത്തവണ സിപിഎം സീറ്റ് നൽകാത്തതിലും ജി സുധാകരന് അമർഷം ഉണ്ടായിരുന്നു. പിന്നാലെയാണ് അമ്പലപ്പുഴ നിയോജക മണ്ഡലത്തിൽ മത്സരിക്കാൻ തീരുമാനിച്ചത്.

അഴിമതിക്കാര്‍ക്കും ക്രിമിനല്‍ – മാഫിയാ രാഷ്ട്രീയം കൈയാളുന്നവര്‍ക്കുമെതിരെ ഉള്ള നിലപാടിന്റെ ഭാഗമായാണ് അമ്പലപ്പുഴ അസംബ്ലി മണ്ഡലത്തില്‍ ജനകീയ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ തീരുമാനമെടുത്തതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. യുഡിഎഫിൻ്റെ പൂർണ പിന്തുണയും ജി സുധാകരനുണ്ട്. ആറു പതിറ്റാണ്ടിലേറെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനൊപ്പം അണിയായും നേതൃത്വ ഭാഗമായും പ്രവര്‍ത്തിച്ച തനിക്ക് നിര്‍ഭയമായും സത്യസന്ധമായും രാഷ്ട്രീയ പ്രവര്‍ത്തനം തുടരാനാകാത്ത സാഹചര്യമാണ് വര്‍ഷങ്ങളായി അനുഭവപ്പെടുന്നതെന്ന ​ഗുരുതര ആരോപണവും അദ്ദേഹം ഉയർത്തിയിരുന്നു.