April 2026
M T W T F S S
 12345
6789101112
13141516171819
20212223242526
27282930  
April 17, 2026

കടുത്ത വേനലിൽ ചർമ്മത്തെ കരുതണോ ?; സൺസ്ക്രീൻ ഇങ്ങനെ പുരട്ടിയാൽ മതി.

SHARE

സംസ്ഥാനത്ത് വേനൽ കടുക്കുകയാണ്. ശരിയായ മുൻകരുതൽ സ്വീകരിച്ചില്ലെങ്കിൽ ഇത് ​​ഗുരുതരമായ ആരോ​ഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കുമെന്ന് തീർച്ചയാണ്. വേനൽക്കാലത്ത് സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് നമുക്ക് വ്യക്തമായ ധാരണയുണ്ടാവേണ്ടത് അത്യാവശ്യമാണ്.

വേനലിൽ നിന്നും വെയിലേറ്റ് ഉണ്ടാവുന്ന കരിവാളിപ്പിൽ നിന്നും നമ്മളെ രക്ഷിക്കാൻ സൗന്ദര്യവർദ്ധക വസ്തു എന്നതിന്റെ അപ്പുറത്തേക്ക് നമ്മുടെ സുരക്ഷാകവചമായി പ്രവർത്തിക്കുന്ന വസ്തുവാണ് സൺസ്ക്രീൻ. ശരിയായി ഉപയോ​ഗിച്ചാൽ നമുക്ക് കൂളായി ഏത് വെയിലത്തുക്കൂടിയും ഇറങ്ങി നടക്കാം.

സൺസ്ക്രീൻ ഉപയോ​ഗം ശരിയായ രീതിയിൽ അല്ലെങ്കിൽ ഫലം കുറയും. വെയിലത്തേക്ക് ഇറങ്ങുന്നതിന്റെ ഏകദേശം 20 മിനിറ്റ് മുമ്പെങ്കിലും സൺസ്ക്രീൻ പുരട്ടണം. ചൂണ്ടുവിരലിലും നടുവിരലിലും സൺസ്ക്രീൻ നീളത്തിൽ എടുത്ത് ടു ഫിം​ഗർ റൂളിൽ ആയിരിക്കണം സൺസ്ക്രീൻ പുരട്ടേണ്ടത്. ഒരു ദിവസം പുരട്ടിയാൽ ദിവസം മുഴുവൻ നിൽക്കില്ല,വിയർക്കുന്നതിന് അനുസരിച്ച് പുരട്ടിക്കൊണ്ടിരിക്കണം. എസ്പിഎഫ് 50 കൃത്യമായാണോ എന്ന് പരിശോധിച്ചിട്ട് വേണം സൺസ്ക്രീൻ തിരഞ്ഞെടുക്കാൻ.

 

സൂര്യനിൽ നിന്നുള്ള യുവി രശ്മികൾ ചർമ്മത്തിന് വലിയ ആഘാതമുണ്ടാക്കാം. സൺസ്ക്രീൻ ഒരു കവചമായി പ്രവർത്തിച്ച് ഈ രശ്മികളെ തടയുന്നു. സൂര്യപ്രകാശം ചർമ്മത്തിൽ ചുളിവുകൾ വീഴ്ത്താനും ചർമ്മം തൂങ്ങാനും കാരണമാകും. പതിവായി സൺസ്ക്രീൻ ഉപയോഗിക്കുന്നത് ചർമ്മത്തെ യുവത്വത്തോടെ നിലനിർത്താൻ സഹായിക്കുന്നു. ചർമ്മത്തിലെ അർബുദത്തിനുള്ള പ്രധാന കാരണം അമിതമായ സൂര്യപ്രകാശമാണ്.

സൺസ്ക്രീൻ ഉപയോഗിക്കുന്നത് ഈ സാധ്യതയെ ഗണ്യമായി കുറയ്ക്കുന്നു. വെയിലത്ത് അധികനേരം ഇരിക്കുന്നത് ചർമ്മം ചുവന്ന് തടിക്കാനും പൊള്ളാനും കാരണമാകും. ഇത് ഒഴിവാക്കാൻ സൺസ്ക്രീൻ അത്യാവശ്യമാണ്. മുഖത്തെ പാടുകൾ മാറാനും, വെയിൽ കൊണ്ട് ചർമ്മത്തിന്റെ ചില ഭാഗങ്ങൾ മാത്രം കറുക്കുന്നത് തടയാനും ഇത് സഹായിക്കുന്നു. ചർമ്മത്തിലെ പ്രധാന പ്രോട്ടീനുകളായ കൊളാജൻ (Collagen), കെരാറ്റിൻ എന്നിവയെ നശിക്കാതെ സംരക്ഷിക്കാൻ സൺസ്ക്രീൻ സഹായിക്കുന്നു.