October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 8, 2026

കൊളസ്ട്രോള്‍ നിയന്ത്രിച്ച് ഹെൽത്തിക്കുട്ടനായിരിക്കണോ? ഈ ടിപ്പുകള്‍ ഒന്ന് പരീക്ഷിച്ച് നോക്കൂ…

SHARE

മലയാളികള്‍ക്കിടയിൽ ഇപ്പോള്‍ സാധാരണമായി കാണുന്ന ഒന്നാണ് കൊളസ്ട്രോള്‍ ജീവിതശൈലി രോഗം. പ്രത്യക്ഷത്തിൽ സാധാരണമാണെന്ന് നമുക്ക് തോന്നാമെങ്കിലും കൊളസ്ട്രോള്‍ ‘സൈലൻ്റ് കില്ലറാണ്’. കൊളസ്ട്രോളിൻ്റെ ലക്ഷണങ്ങള്‍ പ്രകടമാകാറില്ലെങ്കിലും ഹൃദ്രോഗവും സ്ട്രോക്കും വരാനുള്ള സാധ്യതകള്‍ വളരെയധികം കൂടുതലാണ്. കൊളസ്ട്രോള്‍ നിയന്ത്രിക്കാനുള്ള കുറച്ച് ടിപ്പുകള്‍ പരിചയപ്പെട്ടാലോ…

ആരോഗ്യകരമായ ഭക്ഷണം

നാരുകള്‍ അടങ്ങിയ ഭക്ഷണം ധാരാളം ക‍ഴിക്കുന്നത് കൊളസ്ട്രോളിനെ ഒരു പരിധി വരെ തടയാ‍ൻ സഹായിക്കുന്നു. ഓട്സ്, പ‍ഴവർഗ്ഗങ്ങള്‍, ധാന്യങ്ങള്‍ എന്നിവ ക‍ഴിക്കുക. നട്ട്സിലു‍ള്ള കൊ‍ഴുപ്പുകള്‍ ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കുകയും ശരീരത്തിന് ആവശ്യമായ നല്ല കൊളസ്ട്രോളിനെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു.

വ്യായാമം ചെയ്യുക

ശാരീരികമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുക. നടക്കുകയും, സൈക്ലിംഗ് ഒക്കെ ചെയ്യുക. അരമണിക്കൂറെങ്കിലും സൈക്ളിങ് ചെയ്യുന്നത് ശരീരത്തിന് നല്ലതാണ്. കൊളസ്ട്രോള്‍ കുറയ്ക്കാനും സഹായിക്കുന്നു.

 

പുകവലി ഉപേക്ഷിക്കുക
പുകവലിക്കുന്നതിലൂടെ നല്ല കൊളസ്ട്രോള്‍ നശിക്കുകയും രക്തക്കു‍ഴലുകളെ ബാധിക്കുകയും ചെയ്യുന്നു. പുകവലി ഉപേക്ഷിക്കുന്നതിലൂടെ നിങ്ങളുടെ ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കുന്നു.

ജങ്ക് ഫുഡുകള്‍ ഒ‍ഴിവാക്കുക

വറുത്ത ഭക്ഷണങ്ങള്‍, ബട്ടർ, റെഡ് മീറ്റ് എന്നിവയിൽ വളരെയധികം ട്രാൻസ് ഫാറ്റുകളുണ്ട്. അതിനാൽ അവ ക‍ഴിക്കുന്നത് കുറയ്ക്കുക. അമിതമായി ക‍ഴിക്കുന്നത് കൊളസ്ട്രോള്‍ കൂടുവാൻ ഇടയാക്കും.