September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 19, 2026

തളിപ്പറമ്പ സ്വദേശി ഷെറി ഗോവിന്ദന് പ്രഥമ സത്യജിത് റായ് സ്മൃതിപുരസ്ക്കാരം.

SHARE

തളിപ്പറമ്പ:സത്യജിത്ത് റായിയുടെ നൂറ്റിയഞ്ചാം ജന്മവാർഷികത്തോടനുബന്ധിച്ച് തിരുവനന്തപുരം മാധ്യമ പഠന കേന്ദ്രം ഏർപ്പെടുത്തിയതാണ് പുരസ്ക്കാരം. പ്രോമിസിങ്ങ് ടാലൻ്റ് വിഭാഗത്തിലാണ് ഷെറി ഗോവിന്ദൻ പുരസ്ക്കാരത്തിന് അർഹനായത് .
എം എഫ് തോമസ് അധ്യക്ഷനായ പുരസ്ക്കാര നിർണ്ണയ സമിതി യാണ് അവാർഡിന് തെരഞ്ഞെടുത്തത്.
ഏപ്രിൻ 28 ന് തിരുവനന്തപുരം പ്രസ്സ് ക്ലബ്ബ് ടി എൻ ജി ഹാളിൽ നടക്കുന്ന സത്യജിത്ത് റായ് സായാഹ്നത്തിൽ കെ ജയകുമാർ പുരസ്ക്കാരങ്ങൾ സമർപ്പിക്കും.
സംവിധായകൻ, തിരക്കഥാകൃത്ത്, ഛായാഗ്രഹകനുമാണ് ഷെറി ഗോവിന്ദൻ .ആദ്യ ചിത്രമായ ” ആദിമധ്യാന്തം” ദേശീയ പുരസ്‌കാരവും നവാഗത സംവിധായകനുള്ള സംസ്ഥാന പുരസ്‌കാരവും നേടി.
“അവനോവിലോന “യുടെ കഥക്കും തിരക്കഥക്കും സംസ്ഥാന സ്പെഷൽ ജൂറി പുരസ്‌കാരവും കരസ്ഥമാക്കി.
നാല് ലഘു ചിത്രങ്ങളും,രണ്ട് ഡോക്യുമെൻ്ററികളും ചെയ്തിട്ടുണ്ട്. ഇതിൽ നാലെണ്ണം സംസ്ഥാന അവാർഡുകൾ നേടി.
” കടൽതീരത്ത് “ഐ ഡി എസ് എഫ് കെ യിൽ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു.
ഇതേ ചിത്രംഐ ഡി പി എ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. കടൽതീരത്തുo” “ആദിമധ്യാന്ത” വും “അവനോവിലോ’ന” യും
“ക ഖ ഗ ഘ ങ” ‘യും ജോൺ അബ്രഹാം പുരസ്‌കാരവും നേടിയിട്ടുണ്ട്.കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ഡയറക്ടറാണ് ഷെറി ഗോവിന്ദൻ .സെയിൽ ടാക്സസ് ഡിപ്പാർട്ട്മെൻറിൽ നിന്നും വിരമിച്ച പരേതനായ
എം വി ഗോവിന്ദൻ്റെയും പി എം വസന്തയുടെ യും മകനാണ് .
തളിപ്പറമ്പ് നഗരസഭ കൗൺ സിലർ പി ലതികയാണ് ഭാര്യ.
ശ്രീലക്ഷമി, ഐഷ മക്കളാണ്. ചലച്ചിത്ര സംവിധായകൻ ഷൈജു, ഷീന
സഹോദരങ്ങളാണ്.