April 2026
M T W T F S S
 12345
6789101112
13141516171819
20212223242526
27282930  
April 18, 2026

മണിയടിച്ചും മന്ത്രം ചൊല്ലിയും ട്രെയിൻ കോച്ചിനുള്ളിൽ പൂജയും ഹോമവും! തൃശൂർ – പാലക്കാട് പാസഞ്ചറിൽ നടന്നത് നാടകീയ രംഗങ്ങൾ

SHARE

ആളുകൾ കൂടുതലായും ഉപയോഗിക്കുന്ന ഗതാഗതമാർഗമാണ് ട്രെയിനുകൾ. എന്നാൽ വിശ്വസിച്ച് ട്രെയിനിൽ പോലും യാത്ര ചെയ്യാൻ പറ്റാത്ത സ്ഥിതി വന്നാലോ? ട്രെയിൻ യാത്രയ്ക്കിടെ പല വിചിത്ര കാഴ്ചകളും കണ്ടിട്ടുണ്ടാകാം, എന്നാൽ ഇത് അല്പം കടന്നുപോയി. കഴിഞ്ഞ ദിവസം രാവിലെ തൃശൂരിൽ നിന്ന് പാലക്കാടേക്ക് പോയ ബാംഗ്ലൂർ എക്സ്പ്രസ്സിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. രണ്ട് യാത്രക്കാർ ചേർന്ന് കോച്ചിനുള്ളിൽ മണിയടിച്ചും മന്ത്രം ചൊല്ലിയും ഹോമം തുടങ്ങുകയായിരുന്നു.പാലക്കാട്ടെ കഠിനമായ ചൂടിനിടയിൽ, ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിനുള്ളിൽ തീ കത്തിച്ച് ആരതി ഉഴിയാൻ തുടങ്ങിയതോടെ യാത്രക്കാർ പരിഭ്രാന്തരായി. ടി.ടി.ഇ. പലതവണ ആവശ്യപ്പെട്ടിട്ടും പൂജ നിർത്താൻ ഇവർ തയ്യാറായില്ല. ഒടുവിൽ ആർ.പി.എഫിനെ (RPF) വിളിക്കുമെന്ന് കർശന മുന്നറിയിപ്പ് നൽകിയതോടെയാണ് ഇവർ പിന്മാറിയത്. പൊതുഗതാഗത സംവിധാനങ്ങളിൽ ഇത്തരം അവിവേകങ്ങൾ കാണിക്കുന്നത് യാത്രക്കാരുടെ സുരക്ഷയ്ക്ക് വലിയ ഭീഷണിയാണ്.