കണ്ണൂരിൽ സ്കൂട്ടറിൽ നിന്ന് പാമ്പിനെ പിടികൂടി

ഫ്ലാറ്റിൽ നിർത്തിയിട്ട സ്കൂട്ടറിൽ നിന്ന് പാമ്പിനെ പിടികൂടി. കണ്ണൂർ കക്കാട് ബെൽമേർ ഫ്ലാറ്റിൽ നിർത്തിയിട്ട സ്കൂട്ടറിന്റെ ഹെഡ്ലൈറ്റ് ഭാഗത്ത് നിന്നുമാണ് മൂർഖൻ പാമ്പിനെ പിടികൂടിയത്.
ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ സ്കൂട്ടർ സ്റ്റാർട്ട് ചെയ്യുന്നതിനിടെ ചീറ്റൽ ശബ്ദം കേട്ടതിനെ തുടർന്നാണ് പാമ്പ് പിടിത്തക്കാരനായ ബഷീർ വയനാടിന്റെ സഹായത്തോടെ മൂർഖൻ പാമ്പിനെ പിടികൂടിയത്.

