October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 8, 2026

എസി ഒഴിവാക്കൂ, പകരം പോക്കറ്റിൽ ഒരു ഉള്ളി വെയ്ക്കൂ’: ചൂടിനെ മറികടക്കാൻ ബിജെപി നേതാവിന്റെ അസാധാരണമായ ഉപദേശം.

SHARE

ഇന്ത്യയുടെ പല ഭാഗങ്ങളിലും കൊടും ചൂടാണ് അനുഭവപ്പെടുന്നത്. ആ ചൂടിനെ നേരിടാൻ പല വഴികളും ആളുകൾ തേടിക്കൊണ്ടിരിക്കുകയാണ്. അതിനിടെ ആണ് വിചിത്രമായ ഒരു നി‌ർദേശവുമായി കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ എത്തിയിരിക്കുന്നത്. ചൂടിനെ മറികടക്കാൻ എയർ കണ്ടീഷനിംഗ് ഒഴിവാക്കുക, പകരം ഒരു ഉള്ളി പോക്കറ്റിൽ കരുതുക എന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ഞായറാഴ്ച ശിവപുരിയിൽ നടന്ന ഒരു പൊതുപരിപാടിയിൽ സംസാരിക്കവെ ആയിരുന്നു ഈ പരാമർശം.

താപനില 50 ഡിഗ്രി സെൽഷ്യസ് കടന്നാലും, കടുത്ത വേനൽക്കാല സാഹചര്യങ്ങളെ നേരിടാൻ താൻ “ചമ്പൽ തൊലി” എന്ന് വിളിക്കുന്ന ഒന്നിനെ ആശ്രയിക്കുന്നുവെന്ന് സിന്ധ്യ പറഞ്ഞു. നിരവധി സംസ്ഥാനങ്ങളിൽ ഉഷ്ണതരംഗ സാഹചര്യങ്ങളെക്കുറിച്ച് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് പുതിയ മുന്നറിയിപ്പുകൾ നൽകിയ ദിവസത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം.

താൻ എന്റെ കാറിൽ എയർ കണ്ടീഷനിംഗ് ഉപയോഗിക്കാറില്ല എന്നും എയർ കണ്ടീഷൻ ചെയ്ത അന്തരീക്ഷത്തിൽ ഇരിക്കാറില്ല എന്നും അദ്ദേഹം പറയുന്നു. മെയ്, ജൂൺ മാസങ്ങളിലെ 51 ഡിഗ്രി ചൂടിൽ പോലും ആളുകൾ എന്നോട് ചോദിക്കുമ്പോൾ തന്റേത് ചമ്പൽ ചർമം (ചമ്പൽ പ്രദേശത്തുകാരുടെ കരുത്തുള്ള ചർമ്മം) ആണെന്നും ഉഷ്ണ തരംഗത്തെ മറികടക്കാൻ പരമ്പരാഗത പ്രതിവിധിയായി ഒരു ഉള്ളി കയ്യിൽ കരുതണമെന്നും സിന്ധ്യ ഉപദേശിച്ചു.

മറ്റൊരു കാര്യം കൂടി പറയാം, കാഴ്ചയിൽ എനിക്ക് പ്രായം കുറവ് തോന്നിക്കുമെങ്കിലും എന്റെ മനസ്സ് പഴയതാണ്. അതിനാൽ, നിങ്ങളുടെ കീശയിൽ എപ്പോഴും ഒരു ഉള്ളി കരുതുക. ഇങ്ങനെ ചെയ്താൽ നിങ്ങൾക്ക് ഒന്നും സംഭവിക്കില്ല.’ എന്നും അദ്ദേഹം പറയുന്നു. ‘ഇന്നത്തെ കാലത്ത് എല്ലാവരും വലിയ പെട്ടികളുമായി (ആധുനിക ഉപകരണങ്ങൾ) നടക്കുകയാണ്. എന്നാൽ വാർത്താവിനിമയ മന്ത്രി കൊണ്ടുനടക്കുന്നത് ഉള്ളിയാണ്. ഇതൊക്കെ പഴയ രീതികളാണ്. ആയുർവേദം പുരോഗമിക്കുമ്പോൾ ഇത്തരം പരമ്പരാഗതമായ അറിവുകളെ നമ്മൾ മറന്നുപോകരുത്’ എന്നും അദ്ദേഹം പറയുന്നു.

ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച്, മിക്ക പ്രദേശങ്ങളിലും നിലവിൽ പരമാവധി താപനില 40 നും 46 ഡിഗ്രി സെൽഷ്യസിനും ഇടയിലാണ്. ചില പ്രദേശങ്ങൾ ഇതിനകം തന്നെ അങ്ങേയറ്റത്തെ നിലയിലേക്ക് എത്തിയിട്ടുണ്ട്