തിരുവനന്തപുരത്ത് കാൽനടയാത്രക്കാരെ ഇടിച്ചുതെറിപ്പിച്ച് ബൈക്ക് നിർത്താതെ പോയ സംഭവം: പരുക്കേറ്റ വയോധിക മരിച്ചു.

SHARE

തിരുവനന്തപുരത്ത് കാൽനടയാത്രക്കാരെ ഇടിച്ച് തെറിപ്പിച്ച് ബൈക്ക് നിർത്താതെ പോയ സംഭവത്തിൽ പരുക്കേറ്റ വയോധിക മരിച്ചു. ഗീതാ കുമാരി (75) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കവെയാണ് മരണം.അപകടത്തിൽ പരുക്കേറ്റ മറ്റൊരു വയോധിക നിലവിൽ ചികിത്സയിലാണ്. ഇന്നലെ പുലർച്ചയാണ് പ്രഭാത സവാരിക്ക് ഇറങ്ങിയ രണ്ടുപേരെ ഇരുചക്ര വാഹനം ഇടിച്ചു തെറിപ്പിച്ചത്. ബൈക്ക് ഓടിച്ച നിതിൻ കൃഷ്ണയെ പൊലീസ് ഇന്നലെ തന്നെ അറസ്റ്റ് ചെയ്തിരുന്നു.