September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 1, 2026

അടുത്ത തിരഞ്ഞെടുപ്പിന്റെ പണി നാളെ തുടങ്ങണം, 2031ലെ ടാർഗറ്റ് ഞാൻ പ്രഖ്യാപിക്കും, എംഎൽഎമാർക്ക് ഏത് പാതിരാത്രിയിലും വിളിക്കാം’; വി ഡി സതീശൻ

SHARE

യുഡിഎഫ് പാർലിമെന്ററി പാർട്ടി യോഗത്തിൽ വികാരാധീനനായി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ. മന്ത്രി സഭാ രൂപീകരണം KC യുമായി ആലോചിച്ചു നടത്തുമെന്നും മന്ത്രിസഭാ ചർച്ചക്ക് KC കേരളത്തിൽ വരുമെന്നും വി ഡി സതീശൻ വ്യക്തമാക്കി. തനിക്ക് സ്തുതിപാടകർ വേണ്ട. എംഎൽഎമാർക്ക് എപ്പോഴും എന്നെ വിളിക്കാം. ഈ ചുമതല ഏല്പിച്ചതിന് AICCക്കു നന്ദി.

ജനാധിപത്യ പാർട്ടി ആയത് മുഖ്യമന്ത്രി തീരുമാനം കൊണ്ട് വൈകി. എന്നാലും ഇത് സംഭവിച്ചു. ബിജെപിയിൽ ഇത് നടക്കില്ല. ടീം യുഡിഫ് ആണ് നമ്മൾ. വലിയ വിജയം നേടി. ടീം കോൺഗ്രസ്‌ ആയി നമ്മൾ ഒറ്റകെട്ടായി നിൽക്കണം. അടുത്ത തിരഞ്ഞെടുപ്പിന്റെ പണി നാളെ തുടങ്ങണമെന്നും അദ്ദേഹം യോഗത്തിൽ വ്യക്തമാക്കി.

പുതിയ എംഎൽഎമാർ കൂടുതൽ ശ്രദ്ധിക്കണം. 2031 ലെ ടാർഗറ്റ് ഞാൻ പ്രഖ്യാപിക്കും. സ്തുതിപാടകർ വേണ്ട. എംഎൽഎമാർക്ക് എപ്പോഴും എന്നെ വിളിക്കാം. കാര്യങ്ങൾ തുറന്നു പറയണം. അർഭാടങ്ങൾ ഒഴിവാക്കണം. ജനങ്ങളുടെ വിശ്വസം അർജിക്കണം. സദ് ഭരണം നമ്മൾ കൊടുത്ത വാക്ക്. അത് പാലിക്കണമെന്നും അദ്ദേഹം അറിയിച്ചു.

നിരീക്ഷകർക്ക് നന്ദി. നിങ്ങൾ കൃത്യമായി കാര്യങ്ങൾ ചെയ്തു. കെസി തിരഞ്ഞെടുപ്പിൽ കൂടെ നിന്നു. മന്ത്രിസഭാ രൂപീകരണം KC യോട് ആലോചിച്ചു മാത്രം. അദ്ദേഹം ആ ചർച്ചക്ക് വരും. 2001ൽ പറ്റിയ അബദ്ധം ഇനി ഉണ്ടാകരുത്. എല്ലാവരും ഒരു ടീം ആയി നിൽക്കണം. എപ്പോൾ വേണേലും എന്നെ വിളിക്കാം. നല്ല സൗഹൃദം എംഎൽഎമാർ തമ്മിൽ വേണം. ഘടക കക്ഷികളെ ചേർത്ത് പിടിക്കണം. ടീം ആയി നിന്നാൽ അത്ഭുതങ്ങൾ ഉണ്ടാക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.