October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 17, 2026

അടുത്തയാഴ്ച നാട്ടിലേക്ക് പോകാനിരുന്ന മലയാളി യുവാവ് സൗദിയിൽ മരിച്ചു.

SHARE

 

അടുത്തയാഴ്ച നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പുകൾക്കിടെ മലയാളി യുവാവ് സൗദിയിൽ മരിച്ചു. തെക്കുപടിഞ്ഞാറൻ പ്രവിശ്യയിലെ ദർബിനടുത്തുള്ള അൽ ഹറൈളയിൽ ജോലി ചെയ്തിരുന്ന മലപ്പുറം മൂന്നിയൂർ വെളിമുക്ക് ആലുങ്ങൽ സ്വദേശി കോഴിപ്പറമ്പത്ത് (വാക്കനാട്ടിൽ) അബ്ദുസ്സലാം (41) ആണ് മരിച്ചത്. പരേതനായ മുഹമ്മദ് ഹാജിയാണ് പിതാവ്. അൽ ഹറൈളയിലെ ഒരു ബഖാലയിൽ (ഗ്രോസറി) ജീവനക്കാരനായിരുന്നു.

രാവിലത്തെ ഡ്യൂട്ടിക്ക് ശേഷം മുറിയിൽ വിശ്രമിക്കുമ്പോഴാണ് അബ്ദുസ്സലാമിന് കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.