വിജയദശമി ആഘോഷം: രാംലീലയില് ഇത്തവണ പാറ്റാ ദഹനവും; രാഷ്ട്രീയം കാണേണ്ട, പാറ്റ അഴുക്കിന്റെ പ്രതീകമെന്ന് കമ്മിറ്റി

ഡല്ഹി: പീതംപുരയില് വിജയദശമി ആഘോഷത്തിന്റെ ഭാഗമായി നടക്കുന്ന രാംലീലയില് ഇത്തവണ പാറ്റ ദഹനവും. രാവണന്, കുംഭകര്ണ്ണന്, മേഘനാഥന് എന്നിവരുടെ രൂപങ്ങളെയാണ് സാധാരണ കത്തിക്കുന്നതെങ്കില് ഇത്തവണ പാറ്റ രൂപത്തെയും കത്തിക്കും. ഇതിനായുള്ള പാറ്റ രൂപം തയ്യാറാവുകയാണ്.മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പാറ്റകള് തെരുവിലാണ്. വിവാദ കാലത്ത് ഡല്ഹിയില് മറ്റൊരിടത്ത് ഒരു കൂറ്റന് പാറ്റയെ കത്തിക്കാനുള്ള ഒരുക്കവും. പീതം പുരയിലാണ് 30 അടി ഉയരത്തിലുള്ള പാറ്റ രൂപം തയ്യാറാവുന്നത്. രാവണന്, കുംഭകര്ണ്ണന്, മേഘനാഥന് എന്നിവരുടെ രൂപങ്ങളെയാണ് സാധാരണ ദസറ ആഘോഷത്തിന്റെ ഭാഗമായി കത്തിക്കുന്നതെങ്കില് ഇത്തവണ അവര്ക്കൊപ്പം ഒരു കൂറ്റന് പാറ്റയും ഉണ്ടാകും.പീതംപുരയിലെ ശ്രീ കേശവ് രാംലീല കമ്മിറ്റിയാണ് വിവാദ കാലത്തെ പാറ്റാ ദഹനത്തിന് ഒരുങ്ങുന്നത്. ബിജെപി എംഎല്എ അശോക് ഗോയലാണ് കമ്മിറ്റി തലവന്. പാറ്റ ദഹനത്തില് രാഷ്ട്രീയം ഇല്ലെന്നാണ് കമ്മിറ്റി പറയുന്നത്. അഴുക്കിന്റെ പ്രതീകമാണ് പാറ്റ. സ്വച്ച് ഭാരത് അഭിയാന് പ്രചാരണത്തിനാണ് ലക്ഷ്യമിടുന്നതെന്ന് കമ്മറ്റി പറയുന്നു.

