October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 16, 2026

പ്രിയദര്‍ശിനി വന്നതോടെ സ്വകാര്യബസും കെഎസ്ആര്‍ടിസിയും നമ്മളും തകരും എന്ന ഉത്കണ്ഠ വേണ്ട: സി പി ജോണ്‍.

SHARE

സംസ്ഥാനത്ത് സ്വകാര്യ ബസുകളുടെ എണ്ണം കുറയാന്‍ തുടങ്ങിയത് പ്രിയദര്‍ശിനി പദ്ധതിയുടെ വരവോടെയല്ലെന്ന് ഗതാഗത മന്ത്രി സി പി ജോണ്‍. പ്രിയദര്‍ശിനി വന്നതോടെ സ്വകാര്യബസും കെഎസ്ആര്‍ടിസിയും നമ്മളും തകരും എന്ന ഉത്കണ്ഠ വേണ്ട. പ്രിയദര്‍ശിനി വന്നതോടെ പൊതുജനം പൊതുഗതാഗതത്തിലേക്ക് തിരിയുകയായിരുന്നു. 14 കോടി യാത്രകളാണ് കെഎസ്ആര്‍ടിസിയിലൂടെ നടന്നത്. സ്ത്രീകളുടെ എണ്ണം നൂറ്റൊന്ന് ശതമാനം വര്‍ധിച്ചു. എന്നാല്‍ ആ വിജയത്തിന്റെ ഇരകളായി സ്വകാര്യബസ് മുതലാളിമാര്‍ മാറണമെന്ന അഭിപ്രായം സര്‍ക്കാരിന് ഇല്ലെന്നും മന്ത്രി വ്യക്തമാക്കി.2001 മുതല്‍ പ്രിയദര്‍ശിനി തുടങ്ങുന്ന കാലം വരെയുള്ള സ്വകാര്യബസുകളുടെ എണ്ണം ചൂണ്ടിക്കാട്ടിയാണ് മന്ത്രിയുടെ മറുപടി. ഇക്കാലയളവില്‍ സ്വകാര്യബസ് 19,000 എന്നത് 13,000 ആയി കുറഞ്ഞു. 18 ശതമാനം ബസുകളുടെ കുറവ് പ്രിയദര്‍ശിനിക്ക് മുമ്പ് തന്നെ സംഭവിച്ചിരുന്നു. നികുതി ആയിരുന്നു പ്രശ്‌നം. എന്നാല്‍ ചരിത്രത്തിലാദ്യമായി ഇക്കഴിഞ്ഞ ബജറ്റില്‍ നികുതി 50 ശതമാനമായി സര്‍ക്കാര്‍ കുറച്ചു. പ്രതിസന്ധി നേരിടുമ്പോള്‍ കയ്യും കെട്ടി നോക്കി നില്‍ക്കുന്ന സമീപനം അല്ല സര്‍ക്കാരിന്റേത്’, എന്നും മന്ത്രി വ്യക്തമാക്കി.കൊവിഡ് കാലം സ്വകാര്യ ബസ് മേഖലയ്ക്കും കെഎസ്ആര്‍ടിസിയ്ക്കും വലിയ വെല്ലുവിളിയായിരുന്നു. കൊവിഡ് കഴിഞ്ഞ് 2020 മുതലുള്ള കണക്കെടുത്താൽ സ്വകാര്യബസുകളുടെ എണ്ണത്തിൽ 16 ശതമാനം കുറവാണുണ്ടായിരിക്കുന്നത്. 7588 ബസില്‍ നിന്നും 5700 ആയി കെഎസ്ആര്‍ടിസിയും ചുരുങ്ങി. പൊതുഗതാഗതമാണ് മുന്നോട്ടുകൊണ്ടുപോകുന്നതെന്ന ബോധ്യത്തില്‍ പരസ്പരം പൂരകങ്ങളായി കെഎസ്ആര്‍ടിസിയും സ്വകാര്യബസും പ്രവര്‍ത്തിക്കണം എന്നും മന്ത്രി പറഞ്ഞു. പ്രശ്‌നം പഠിക്കുമെന്നും മന്ത്രി വ്യക്തമാക്കി.