May 2026
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
May 15, 2026

താമരശ്ശേരി ചുരത്തിൽ ഭാരവാഹനങ്ങൾക്ക് നിയന്ത്രണം; തിങ്കളാഴ്ച മുതൽ കർശനമാക്കും

SHARE

താമരശ്ശേരി ചുരത്തിൽ ഭാരവാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ചുരത്തിലെ ആറ്, ഏഴ്, എട്ട് ഹെയർപിൻ വളവുകൾ വീതികൂട്ടുന്ന പ്രവൃത്തി പുരോഗമിക്കുന്നതിന്റെ ഭാഗമായാണ് ഭാരമേറിയ വാഹനങ്ങൾക്കും മൾട്ടി ആക്സിൽ ലോറികൾക്കും വെള്ളിയാഴ്ച മുതൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയതെന്ന് കോഴിക്കോട് പി.ഡബ്ല്യു.ഡി. എൻ.എച്ച്. ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനിയർ കെ.വി. സുജീഷ് അറിയിച്ചു.

എന്നാൽ തിങ്കളാഴ്ച മുതലായിരിക്കും നിയന്ത്രണം കർശനമാക്കുക. വളവ് വീതികൂട്ടുന്ന പ്രവൃത്തി അവസാനിക്കുന്നത് വരെ നിയന്ത്രണം തുടരും. കോഴിക്കോട് നിന്ന് കല്പറ്റ ഭാഗത്തേക്ക് പോവുന്ന മൾട്ടി ആക്സിൽ ഭാരവാഹനങ്ങൾ താമരശ്ശേരി ചുങ്കത്തിൽ നിന്നും ബാലുശ്ശേരി-കുറ്റ്യാടി വഴിയും, കല്പറ്റ ഭാഗത്ത് നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന ഇത്തരം വാഹനങ്ങൾ വൈത്തിരി ടൗണിൽ നിന്ന് പടിഞ്ഞാറത്തറ-തരുവണ-കുറ്റ്യാടി വഴിയും പോവണം.മറ്റ് വാഹനങ്ങൾ ചുരത്തിൽ പ്രവൃത്തി നടക്കുന്ന ഭാഗങ്ങളിലൂടെ പോകണം. കൂടാതെ വാഹനങ്ങള്‍ സാവധാനത്തിലും സുരക്ഷിതമായും അധികൃതരുടെ നിർദേശങ്ങൾ പാലിച്ചും കടന്നു പോവണമെന്ന് എക്സിക്യുട്ടീവ് എൻജിനിയർ നിർദേശിച്ചു.