September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 9, 2026

ജയിലര്‍ 2 സെറ്റില്‍ വൈദ്യുതാഘാതമേറ്റു ക്രൂ അംഗം മരിച്ചു

SHARE

രജനികാന്തിന്റെ പുതിയ സിനിമയായ ജയിലര്‍ 2ന്റെ സെറ്റില്‍ ക്രൂ അംഗം വൈദ്യുതാഘാതമേറ്റു മരിച്ചു. ചെന്നൈയിലെ പനയൂരിലെ സ്റ്റുഡിയോയിലെ ഫിലി സെറ്റിലുണ്ടായ അപകടത്തില്‍ കാര്‍ത്തികേയന്‍ (28) ആണ് മരിച്ചത്.

ആര്‍ട്ട് വര്‍ക്ക് ചെയ്യുന്നതിനിടെ ശക്തമായി വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു. സംഭവത്തില്‍ കാനത്തുര്‍ പൊലീസ് കേസെടുത്തു. കാര്‍ത്തികേയനു വൈദ്യുതാഘാതമേല്‍ക്കാന്‍ ഇടയായ സാഹചര്യത്തെക്കുറിച്ച് വിശദമായി അന്വേഷിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ടീം ഇതുവരെ പ്രതികരിച്ചിട്ടില്ല.2023ലെ സൂപ്പര്‍ഹിറ്റ് ചിത്രമായ ജയിലറിന്റെ രണ്ടാം ഭാഗമാണ് ജയിലര്‍ 2. നെല്‍സണ്‍ ദിലീപ് കുമാറാണ് ചിത്രത്തിന്റെ സംവിധായകന്‍. തമിഴ് സിനിമാ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ ചിത്രങ്ങളിലൊന്നാണ് ജയിലര്‍. ലോകവ്യാപകമായി 600 കോടിയിലധികം രൂപയാണ് ചിത്രം നേടിയത്. കഴിഞ്ഞവര്‍ഷം മുതലാണ് ജയിലര്‍ 2ന്റെ ചിത്രീകരണം ആരംഭിച്ചത്. ഏപ്രിലില്‍ ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റുകളില്‍നിന്നുള്ള രംഗങ്ങള്‍ ചോര്‍ന്നിരുന്നു. ഇവ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. രമ്യ കൃഷ്ണന്‍, ശിവ രാജ്കുമാര്‍, മോഹന്‍ലാല്‍, മിഥുന്‍ ചക്രവര്‍ത്തി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. ചിത്രത്തിന്റെ റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.