ടിനി ടോം അന്‍സിബയ്‌ക്കെതിരെ അപവാദം പ്രചരിപ്പിച്ചതിന് ഞാന്‍ സാക്ഷിയാണ്’; വെളിപ്പെടുത്തലുമായി നീനാ കുറുപ്പ്

നടന്‍ ടിനി ടോമിനെതിരെ ആഞ്ഞടിച്ച് നടി നീനാ കുറുപ്പ്. ടിനി ടോം സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ പെരുമാറുന്ന ആളാണെന്ന് നീനാ കുറുപ്പ് പറഞ്ഞു. കുടുംബാംഗങ്ങളെക്കുറിച്ച് പോലും ടിനി ടോം മോശം പരാമര്‍ശം നടത്തിയെന്നും അന്‍സിബയോടും കുക്കു പരമേശ്വരനോടും ടിനി മോശമായി പെരുമാറിയിട്ടുണ്ടെന്നും നീനാ കുറുപ്പ് പറഞ്ഞു. എതിര്‍ത്താല്‍ ഭീഷണിപ്പെടുത്തുന്നതാണ് അയാളുടെ രീതിയെന്നും സ്ത്രീകളെ ഭയപ്പെടുത്തുന്ന രീതിയില്‍ സംസാരിക്കുമെന്നും അവര്‍ വെളിപ്പെടുത്തി.ടിനി ടോം മോശമായി പെരുമാറുന്നത് പതിവാണ്. ടിനി ടോമിനെ എതിര്‍ത്ത് ആരും ഒന്നും പറയാന്‍ പാടില്ല. അന്‍സിബയോടും കുക്കു പരമേശ്വരനോടും മോശമായി പെരുമാറുന്നത് കണ്ടിട്ടുണ്ട്. ടിനി ടോമിന്റെ രീതികളെ എതിര്‍ത്ത് സംസാരിച്ചാല്‍ അയാള്‍ വയലന്റാകും. അന്‍സിബയുടെ ഡിഎന്‍എ ശരിയല്ല എന്നൊക്കെയാണ് ടിനി ടോം പറഞ്ഞത്. അപ്പോള്‍ തന്നെ അന്‍സിബയെ വിളിച്ച് കേള്‍പ്പിച്ചിരുന്നു അത്. അന്‍സിബയ്‌ക്കെതിരെ അപവാദം പ്രചരിപ്പിച്ചതിന് ഞാന്‍ സാക്ഷിയാണ്. കുടുംബ സംഗമത്തിന്റെ തലേന്ന് ടിനി ടോം വളരെ മോശമായി പെരുമാറി. പിറ്റേന്ന് ലക്ഷ്മിപ്രിയയും മോശമായി പെരുമാറി. ടിനി ടോം എന്നോട് മോശമായി പെരുമാറുന്നത് കണ്ടു എന്ന് ലക്ഷ്മിപ്രിയ പറഞ്ഞിട്ടുണ്ട്. ഇക്കാര്യം ലക്ഷ്മിപ്രിയ സമ്മതിക്കുന്നതിന്റെ ഓഡിയോ എന്റെ കൈവശമുണ്ട്. അവര്‍ അനുവദിച്ചാല്‍ അത് പുറത്തുവിടും’- നീനാ കുറുപ്പ് പറഞ്ഞു.ടിനി ടോമിനെതിരെ അൻസിബ ഹസൻ ഉന്നയിച്ച ആരോപണങ്ങൾ ശരിവെക്കുന്നതാണ് നീനാ കുറുപ്പിന്റെ വെളിപ്പെടുത്തൽ ടിനി ടോം തന്നെക്കുറിച്ച് അവിഹിത കഥകള്‍ പ്രചരിപ്പിച്ചെന്നും അദ്ദേഹത്തിന്റെ ഡ്രൈവറെ മതപരിവർത്തനം നടത്താൻ ശ്രമിച്ചുവെന്ന് ഉൾപ്പെടെ ആരോപിച്ചു എന്നുമാണ് അൻസിബ വെളിപ്പെടുത്തിയത്. ‘എന്നെ കുറിച്ച് അവിഹിത കഥകള്‍ പ്രചരിപ്പിക്കുന്നു. ഇതൊന്നും എന്നോടല്ല, മറ്റ് പലരോടും പറഞ്ഞ് എന്റെ ചെവിയിലെത്തും. അത് ഞാന്‍ സഹിച്ചു. ഒരു പെണ്ണിനെ മോശക്കാരിയാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമാണിത്. ഒരു പെണ്ണിനെ തകര്‍ക്കാന്‍ എളുപ്പം അവിഹിതമാണല്ലോ. അത് പോട്ടെന്ന് വെച്ചു. ഞാന്‍ അദ്ദേഹത്തിന്റെ ഡ്രൈവറെ ഉള്‍പ്പെടെ ഇസ്‌ലാമിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ചു. ഇത്രയൊക്കെ പറയുന്ന ആളുടെ കൂടെ എങ്ങനെ ജോലി ചെയ്യും. അറപ്പ് തോന്നും’ എന്നാണ് അന്‍സിബ പറഞ്ഞത്.

