വീണ ചെയ്തത് ഗുരുതരമായ തെറ്റുകള്‍; നൂറു കോടിയിലധികം രൂപ പിണറായി വിജയന്‍ കൈപ്പറ്റിയിട്ടുണ്ട്’; ഷോണ്‍ ജോര്‍ജ്.

സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ ഇഡി അന്വേഷണം തുടരാനുള്ള ഡിവിഷൻ ബെഞ്ച് ഉത്തരവിൽ പ്രതികരിച്ച് ബിജെപി നേതാവും പരാതിക്കാരനുമായ ഷോൺ ജോർജ്. ഇനി ഒരു തരത്തിലും ഇഡി അന്വേഷണത്തെ തടയാൻ ആർക്കും കഴിയില്ലെന്നും വീണ ചെയ്തിരിക്കുന്നത് ഗുരുതരമായ കുറ്റങ്ങളാണെന്നും ഷോൺ ജോർജ് പ്രതികരിച്ചു.
കഴിഞ്ഞ രണ്ട് വര്‍ഷക്കാലമായ നിയമപരമായ എല്ലാ നടപടികളെയും തടയാന്‍ ശ്രമിച്ചു. ഇനി അതിന് അവര്‍ക്ക് കഴിയില്ല. ഇഡിയ്ക്ക് ഇനി കൂടുതലായി അന്വേഷിക്കേണ്ടി വരില്ല. എസ്എഫ്‌ഐഒ അന്വേഷണത്തില്‍ തന്നെ പിഎംഎല്‍എ ആക്ട് പ്രകാരമുള്ള കുറ്റങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ തെളിവ് ശേഖരണത്തിന്റെ ആവശ്യം വരില്ല. കൂടുതല്‍ നടപടികളിലേക്ക് ഇഡി കടക്കുമെന്നാണ് കരുതുന്നതെന്ന് ഷോണ്‍ ജോര്‍ജ് പറഞ്ഞു.
വീണ ചെയ്ത തെറ്റെന്താണെന്ന് ചര്‍ച്ച ചെയ്യാപ്പെടാതെ പോകുകയാണ്. മുഖ്യമന്ത്രിയുടെ മകളെന്ന നിലയില്‍ സംസ്ഥാന സര്‍ക്കാരിന് പങ്കാളിത്തമുള്ള സ്ഥാപനവുമായി ഒരു ഇടപാട് നടത്തുന്നത് തെറ്റ്. അതില്‍ കൃത്രിമത്വം കാണിക്കുന്നത് അതിലും വലിയ തെറ്റാണെന്ന് ഷോണ്‍ ജോര്‍ജ് പറഞ്ഞു. വീണ പ്രതിസ്ഥാനത്തുണ്ട്. അക്കൗണ്ടില്‍പ്പെടാത്ത നൂറുകോടിയിലധികം രൂപ പിണറായി വിജയന്‍ കൈപ്പറ്റിയിട്ടുണ്ടെന്ന് ഷോൺ ജോർജ് ആരോപിച്ചു.കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം തുടരാമെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. ഈ വിഷയം ഇ ഡിയുടെ അധികാര പരിധിയ്ക്ക് പുറത്താണെന്ന് വാദിച്ചുകൊണ്ട് സമര്‍പ്പിച്ച അപ്പീലാണ് തള്ളിയിരിക്കുന്നത്. ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷന്‍ ബെഞ്ച് ശരിവയ്ക്കുകയായിരുന്നു.

