September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 4, 2026

ചെടിച്ചട്ടിയിൽ പണം; കാസ‍‍‌‌ർ​ഗോഡ് ആർ ടി ഒ ഓഫീസുകളിൽ വിജിലൻസ് പരിശോധന

SHARE

കാസർകോഡ് ജില്ലയിലെ ആർ ടി ഒ ഓഫീസുകളിൽ നടത്തിയ വിജിലൻസ് പരിശോധനയിൽ പണവും രേഖകളും പിടിച്ചെടുത്തു. കാസർഗോഡ് ആർ ടി ഒ ഓഫീസിൽ നടത്തിയ പരിശോധനയിലാണ് അനധികൃതമായി സൂക്ഷിച്ച 17150 രൂപ കണ്ടെടുത്തത്. ഓഫീസ് വരാന്തയിലെ ചെടിച്ചട്ടിയിൽ ഒളിപ്പിച്ചു വെച്ച നിലയിലാണ് പണം കണ്ടെത്തിയത്.

കാഞ്ഞങ്ങാട് ആർ ടി ഒ ഓഫീസ് സ്റ്റാഫിന്റെ കൈയ്യിൽ നിന്ന് വാഹന സംബന്ധമായ അപേക്ഷകൾ, രേഖകൾ, ഏജന്റുമാർക്ക് നൽകേണ്ട 24 ഓളം സമ്മത പത്രങ്ങൾ എന്നിവ കണ്ടെടുക്കയും ചെയ്തു. വിജിലൻസ് ഡി വൈ എസ് പി ഉണ്ണികൃഷ്ണൻ്റെ നേതൃത്വത്തിലാണ് മിന്നൽ പരിശോധന നടത്തിയത്.

You may have missed