September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 3, 2026

ഇന്ത്യൻ വ്യോമസേനയിലെ ധീരനായ പോരാളിയും വീർ ചക്ര ജേതാവുമായ ഗ്രൂപ്പ് ക്യാപ്റ്റൻ അഭിനന്ദൻ വർദ്ധമാൻ വ്യോമസേനയിൽ നിന്നും സ്വയം വിരമിച്ചു.

SHARE

 

ഇന്ത്യൻ വ്യോമസേനയിലെ ധീരനായ പോരാളിയും വീർ ചക്ര ജേതാവുമായ ഗ്രൂപ്പ് ക്യാപ്റ്റൻ അഭിനന്ദൻ വർദ്ധമാൻ വ്യോമസേനയിൽ നിന്നും സ്വയം വിരമിച്ചു. സേനയിലെ 22 വർഷത്തെ ദീർഘമായ സർവ്വീസിന് ശേഷം അദ്ദേഹം സ്വകാര്യ വിമാനക്കമ്പനിയായ ഫ്ലൈ91 (FLY91) ൽ പൈലറ്റായി ചേർന്നതായാണ് റിപ്പോർട്ടുകൾ.

ഇന്ത്യൻ സൈനിക ചരിത്രത്തിൽ ധീരതയുടെ പര്യായമായി മാറിയ അഭിനന്ദൻ വർദ്ധമാൻ തൻ്റെ പ്രൊഫഷണൽ ജീവിതത്തിൽ പുതിയൊരു ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്. വ്യോമസേനയിലെ ഉന്നത പദവിയിൽ നിന്നാണ് അദ്ദേഹം സിവിൽ ഏവിയേഷൻ രംഗത്തേക്ക് മാറിയിരിക്കുന്നത്.

ഗോവ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ റീജിയണൽ എയർലൈൻ കമ്പനിയായ ഫ്ലൈ91-ൽ ഈ ഓഗസ്റ്റിലാണ് അദ്ദേഹം പൈലറ്റായി ചേർന്നത്. വാണിജ്യ വിമാനങ്ങൾ പറത്തുന്നതിന് ആവശ്യമായ പ്രത്യേക പരിശീലനങ്ങൾ നിലവിൽ അദ്ദേഹം പൂർത്തിയാക്കിവരികയാണ്.പരിശീലനവും അനുബന്ധ നയതന്ത്ര നടപടികളും പൂർത്തിയാകുന്നതോടെ ഫ്ലൈ91 കമ്പനിയുടെ എടിആർ 72-600 റീജിയണൽ വിമാനങ്ങൾ അദ്ദേഹം പറത്തുമെന്നാണ് വിവരം. ഗോവ-ഹൈദരാബാദ് റൂട്ടിലായിരിക്കും അദ്ദേഹം ആദ്യഘട്ടത്തിൽ സർവ്വീസ് നടത്തുക.

2019 ഫെബ്രുവരി 27-ന് നടന്ന വ്യോമാക്രമണത്തിലാണ് അഭിനന്ദൻ വർദ്ധമാൻ ലോക ശ്രദ്ധ നേടിയത്. അന്നത്തെ വിംഗ് കമാൻഡറായിരുന്ന അദ്ദേഹം മിഗ്-21 ബൈസൺ പോർവിമാനത്തിൽ അതിർത്തി കടന്നെത്തിയ പാകിസ്ഥാന്റെ അത്യാധുനിക എഫ്-16 യുദ്ധവിമാനം വെടിവെച്ചിടുകയായിരുന്നു.

മിഗ്-21 പോലെ പഴക്കമേറിയ ഒരു യുദ്ധവിമാനം ഉപയോഗിച്ച് സാങ്കേതികമായി ഏറെ മുന്നിൽ നിൽക്കുന്ന എഫ്-16 പോർവിമാനത്തെ തകർത്തത് അന്താരാഷ്ട്ര തലത്തിൽ തരംഗമായ സൈനിക നേട്ടമായിരുന്നു.തുടർന്ന് തൻ്റെ വിമാനത്തിന് കേടുപാടുകൾ സംഭവിച്ചതിനെ തുടർന്ന് പാക് അധീന കാശ്മീരിൽ ലാൻഡ് ചെയ്യേണ്ടി വന്ന അദ്ദേഹം മൂന്ന് ദിവസത്തോളം പാകിസ്ഥാന്റെ കസ്റ്റഡിയിലായിരുന്നു.

ശത്രുക്കളുടെ തടവറയിൽ കഴിയുമ്പോഴും രാജ്യത്തിന്റെ സുരക്ഷാ രഹസ്യങ്ങൾ വിട്ടുനൽകാതെ കാട്ടിയ ധീരതയും പക്വതയും ഓരോ ഭാരതീയന്റെയും മനസ്സിൽ എന്നും മായാതെ നിൽക്കുന്ന ഓർമ്മയാണ്.

അന്താരാഷ്ട്ര തലത്തിൽ ഭാരതം ചെലുത്തിയ ശക്തമായ നയതന്ത്ര സമ്മർദ്ദത്തെ തുടർന്ന് 60 മണിക്കൂറുകൾക്ക് ശേഷം മാർച്ച് ഒന്നിന് പാകിസ്ഥാൻ അദ്ദേഹത്തെ സുരക്ഷിതമായി ഭാരതത്തിന് കൈമാറി.രാജ്യത്തിന് നൽകിയ മികച്ച സേവനത്തിനും ധീരതയ്ക്കും ആദരവായി 2021-ൽ ഇന്ത്യ അദ്ദേഹത്തിന് മൂന്നാമത്തെ ഉയർന്ന യുദ്ധകാല പുരസ്കാരമായ ‘വീർ ചക്ര’ നൽകി ആദരിച്ചിരുന്നു.

പിന്നീട് 2021 ഡിസംബറിൽ അദ്ദേഹത്തിന് ഗ്രൂപ്പ് ക്യാപ്റ്റനായി സ്ഥാനക്കയറ്റം ലഭിച്ചു. വ്യോമസേനയുടെ പ്രധാന പോർവിമാനങ്ങളായ സുഖോയ്-30 എംകെഐ, മിഗ്-21 എന്നിവ വിജയകരമായി പറത്തിയ കഴിവും അദ്ദേഹത്തിനുണ്ട്.

തമിഴ്‌നാട് സ്വദേശിയായ അഭിനന്ദന്റെ കുടുംബത്തിന് വ്യോമസേനയുമായി അടുത്ത ബന്ധമാണുള്ളത്. പിതാവ് സിംഹകുട്ടി വർദ്ധമാൻ ഭാരതീയ വ്യോമസേനയിലെ വിരമിച്ച എയർ മാർഷലാണ്.

നാഷണൽ ഡിഫൻസ് അക്കാദമിയിൽ (എൻഡിഎ) നിന്നും പഠനം പൂർത്തിയാക്കിയ അദ്ദേഹം 2004 ജൂൺ 19-നാണ് ഫൈറ്റർ പൈലറ്റായി ഭാരതീയ വ്യോമസേനയിൽ കമ്മീഷൻ ചെയ്തത്.

രണ്ട് പതിറ്റാണ്ടിലധികം നീണ്ട പ്രതിരോധ സേവനത്തിന് ശേഷമാണ് അദ്ദേഹം സാധാരണ വാണിജ്യ വിമാനങ്ങൾ പറത്തുന്ന സിവിൽ ഏവിയേഷൻ രംഗത്തേക്ക് മടങ്ങിയിരിക്കുന്നത്.

സൈനിക സേവനത്തിന് ശേഷം കൂടുതൽ സമയം ആകാശത്ത് ചെലവഴിക്കാൻ ആഗ്രഹിക്കുന്ന പൈലറ്റുമാർ സ്വകാര്യ ഏവിയേഷൻ മേഖല തിരഞ്ഞെടുക്കുന്നത് സാധാരണ രീതിയാണ്.

സ്വകാര്യ വിമാനക്കമ്പനിയായ ഫ്ലൈ91 അഭിനന്ദൻ തങ്ങളോടൊപ്പം ചേർന്നു എന്ന് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും വ്യക്തിഗത വിവരങ്ങൾ പങ്കുവെക്കാൻ തയാറായിട്ടില്ല.

പ്രചാരങ്ങളിൽ നിന്നും മാധ്യമ ശ്രദ്ധയിൽ നിന്നും മാറി നിൽക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ് അഭിനന്ദൻ എന്ന് കമ്പനി വക്താക്കൾ വ്യക്തമാക്കി.

രാജ്യത്തിന്റെ വീരനായകനെ തങ്ങളുടെ കൊമേഴ്‌സ്യൽ വിമാനത്തിൽ പൈലറ്റായി ലഭിക്കുന്നത് വലിയ ആവേശത്തോടെയാണ് സാധാരണക്കാരായ യാത്രികരും നോക്കിക്കാണുന്നത്.

വ്യോമസേനയിലെ കഠിനമായ പോരാട്ട ഭൂമിയിൽ നിന്നും ജനങ്ങൾക്ക് യാത്രാസൗകര്യം ഒരുക്കുന്ന സിവിൽ വിമാനത്തിന്റെ കോക്പിറ്റിലേക്ക് മാറുന്ന അഭിനന്ദന് വലിയ ആശംസകളാണ് ഉയരുന്നത്.

ഭാരതീയ വ്യോമസേനയിൽ അദ്ദേഹം കാഴ്ചവെച്ച സമാനതകളില്ലാത്ത സേവനം വരും തലമുറകൾക്ക് എന്നും വലിയ പ്രചോദനമായി നിലനിൽക്കും.

You may have missed