September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 3, 2026

കേണല്‍ സോഫിയ ഖുറേഷിക്കെതിരായ അധിക്ഷേപം; മന്ത്രി വിജയ് ഷായെ പ്രോസിക്യുട്ട് ചെയ്യാനുള്ള അനുമതി നിഷേധിച്ച് മധ്യപ്രദേശ് സര്‍ക്കാര്‍

SHARE

ഓപ്പറേഷന്‍ സിന്ദൂർ രാജ്യത്തോട് വിശദീകരിച്ച കേണല്‍ സോഫിയ ഖുറേഷിക്കെതിരായ അധിക്ഷേപത്തില്‍ മന്ത്രി വിജയ് ഷായെ സംരക്ഷിച്ച് മധ്യപ്രദേശ് സർക്കാർ. കേണല്‍ സോഫിയ ഖുറേഷിക്കെതിരായ അധിക്ഷേപം നടത്തിയ മധ്യപ്രദേശ് മന്ത്രി വിജയ് ഷായെ പ്രോസിക്യുട്ട് ചെയ്യാനുള്ള അനുമതി നിഷേധിച്ചു. ഇക്കാര്യം സുപ്രീംകോടതിയെ മധ്യപ്രദേശ് സര്‍ക്കാര്‍ അറിയിക്കും. പ്രോസിക്യുട്ട് ചെയ്യാന്‍ അനുമതി നല്‍കേണ്ടെന്ന സര്‍ക്കാര്‍ തീരുമാനം ഗവര്‍ണര്‍ മംഗുഭായ് പട്ടേല്‍ അംഗീകരിച്ചു.വിജയ് ഷായ്ക്ക് എതിരെ പരാതിക്കാരില്ല എന്നും കേണല്‍ സോഫിയ ഖുറേഷിയുടെ പേര് വിജയ് ഷാ പറഞ്ഞിട്ട് ഇല്ലെന്നുമാണ് സര്‍ക്കാര്‍ വാദം. വിഷയത്തില്‍ വിജയ് ഷാ നിരവധി തവണ ഖേദപ്രകടനം നടത്തിയിട്ടുണ്ടെന്നും മധ്യപ്രദേശ് സര്‍ക്കാര്‍ ചൂണ്ടികാട്ടുന്നു. നേരത്തെ കോടതി സ്വമേധയാ എടുത്ത കേസില്‍ പ്രത്യേക അന്വേഷണ സംഘം വിജയ് ഷായ്ക്ക് എതിരെ അന്വേഷണം പൂര്‍ത്തിയാക്കിയിരുന്നു.

You may have missed