October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 19, 2026

കൂടാളിയിൽ കേരളോത്സവം.

SHARE

ചാലോട്: കൂടാളി ഗ്രാമപഞ്ചായത്ത് കേരളോത്സവം കായിക മത്സരങ്ങൾ കൂടാളി ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ പഞ്ചായത്ത് പ്രസിഡണ്ട് ഇ. സജീവൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് കെ.സി. നിജില അധ്യക്ഷത വഹിച്ചു.
സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാരായ പി. ദിപിൻ, എൻ. ഷിനു, എം. ഷൈന, മെമ്പർമാരായ കെ.സി. പ്രതാപചന്ദ്രൻ, പി. അമൽ, സി.കെ. സജിന, കെ.പി. റഹ്മത്ത്, കെ. സുനന്ദ, ടി.പി. ഫർഷാന, സി. ഷനിൽ തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി കെ.പി. സുധീർ സ്വാഗതവും സംഘാടക സമിതി കൺവീനർ പി. പദ്മനാഭൻ നന്ദിയും പറഞ്ഞു.