October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 19, 2026

ഒരിടത്ത് തൂഫാനെങ്കിൽ മറുവശത്ത് യുവാക്കൾക്ക് നീന്തിതുടിക്കാൻ മദ്യപുഴ’: സർക്കാരിനെതിരെ ആഞ്ഞടിച്ച് ദീപിക ദിനപത്രം

SHARE

വീര്യം കുറഞ്ഞ മദ്യം ബേക്കറികളിലൂടെ വിൽക്കാൻ അനുമതി നൽകാൻ ഒരുങ്ങുന്ന സർക്കാർ തീരുമാനത്തിനെതിരെ രൂക്ഷവിമർശനവുമായി ക്രൈസ്തവ സഭയുടെ മുഖപത്രമായ ദീപിക. ലഹരിക്കെതിരെ സർക്കാർ ഒരിടത്ത് ബോധവൽക്കരണം നടത്തുമ്പോൾ, മറുവശത്ത് മദ്യവ്യാപനത്തിന് കളമൊരുക്കുന്നത് ഇരട്ടത്താപ്പാണെന്ന് മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു.ഒരിടത്ത് യുവാക്കളെ ലഹരിയിൽ നിന്ന് രക്ഷിക്കാനെന്ന പേരിൽ തൂഫാൻ പോലുള്ള പദ്ധതികൾ നടപ്പിലാക്കുന്നു, എന്നാൽ മറുവശത്ത് യുവാക്കൾക്ക് നീന്തിത്തുടിക്കാൻ മദ്യപ്പുഴ ഒഴുക്കുകയാണെന്ന് ദീപിക മുഖപ്രസംഗത്തിൽ വ്യക്തമാക്കി.എങ്ങനെയും പണമുണ്ടാക്കുക എന്നത് മാത്രമാണ് ലക്ഷ്യമെങ്കിൽ, അതിനായി അന്തസ്സുള്ള വേറെ എത്രയോ വഴികളുണ്ടെന്നും സർക്കാരിനെ ഓർമ്മിപ്പിച്ചുകൊണ്ട് പത്രം വിമർശിക്കുന്നുണ്ട്. സമൂഹത്തിൽ ലഹരി ഉപയോഗം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ബേക്കറികൾ പോലെയുള്ള ഇടങ്ങളിലൂടെ മദ്യം ലഭ്യമാക്കുന്നത് കൂടുതൽ ഗുരുതരമായ സാമൂഹിക പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്ന ആശങ്കയും മുഖപ്രസംഗം പങ്കുവെക്കുന്നു.എക്സൈസ് വകുപ്പിൽ വകുപ്പ് മന്ത്രി എം ലിജുവും ഉദ്യോഗസ്ഥരും തമ്മിലുള്ള ഏകോപനക്കുറവ് പുറത്തായതോടെ വെട്ടിലായി മന്ത്രിയും സർക്കാരും. കോൺഗ്രസിലും മുന്നണിയിലും ചർച്ച ചെയ്ത ശേഷം മന്ത്രിസഭ കൂടി നയപരമായി എടുക്കേണ്ട കാര്യങ്ങളിൽ വകുപ്പുമന്ത്രി അറിയാതെ ഉദ്യോഗസ്ഥരും മുഖ്യമന്ത്രിയും ചേർന്ന തീരുമാനമെടുക്കുന്നത്.