October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 19, 2026

ജനങ്ങൾക്ക് വീണ്ടും തിരിച്ചടി; സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടും, പുതിയ താരിഫ് നയം വിജ്ഞാപനം ചെയ്ത് റഗുലേറ്ററി കമ്മീഷൻ

SHARE

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടും. പുതിയ താരിഫ് നയം റെഗുലേറ്ററി കമ്മീഷൻ വിജ്ഞാപനം ചെയ്തു. 2027 ഏപ്രിൽ മുതലായിരിക്കും വൈദ്യുനിരക്ക് കൂട്ടുക. അടുത്തവർഷം മുതൽ പുതിയ സർചാർജും നിലവിൽ വരും.

കെ.എസ്.ഇ.ബിയുടെ മുൻകാല നഷ്ടം അയ്യായിരം കോടിയോളം രൂപ വരുമെന്നാണ് കണക്കാക്കുന്നത്. ഈ സാമ്പത്തിക ബാധ്യതയും ഹ്രസ്വകാല കരാറുകളിലെ അധിക ബാധ്യതകളും ഉപഭോക്താക്കളെ ബാധിക്കുന്ന തരത്തിലാണ് പുതിയ നയത്തിന്റെ ഘടന. ഇതിന്റെ ഭാഗമായി ഇന്ധന സർചാർജും നിരക്കിൽ ഉൾപ്പെടുത്തും.

പീക്ക് സമയത്തിലും മാറ്റം വരുത്തും. വൈകീട്ട് 6 മണി മുതൽ 11.30 വരെയാണ് പുതിയ പീക്ക് സമയം നിശ്ചയിച്ചിരിക്കുന്നത്. നേരത്തെ 6 മുതൽ 10 വരെയായിരുന്നു പീക്ക് സമയം. ഈ സമയങ്ങളിലെ ഉയർന്ന ഉപഭോഗത്തിന് നിരക്കിൽ മാറ്റങ്ങൾ വന്നേക്കാം.