October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 19, 2026

സ്കൂട്ടർ കുഴിയിൽ വീണതോടെ റോഡിലേക്ക് തെറിച്ചു വീണു; ശരീരത്തിലൂടെ ട്രാക്ടർ കയറിയിറങ്ങി അധ്യാപികയ്ക്ക് ദാരുണാന്ത്യം; അപകടം ഭർത്താവിന്റെയും മക്കളുടെയും കൺമുമ്പിൽ.

SHARE

സ്കൂട്ടറിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ അധ്യാപിക ട്രാക്ടറിന്റെ
ചക്രത്തിനടിയിൽപ്പെട്ട് മരിച്ചു. കണ്ണാടി കുടുവക്കോട്കളം സ്വദേശി കെ.ആർ. രജിത(48) ആണ് മരിച്ചത്. പാലക്കാട് കാണിക്കമാതാ സ്‌കൂളിലെ ഹിന്ദിഅധ്യാപികയായിരുന്നു .കണ്ണനൂർ ദേശീയപാത ജങ്ഷന് സമീപമായിരുന്നു അപകടം.
കുഴൽമന്ദത്തുള്ള സഹോദരിയുടെ വീട്ടിലേക്കും ശിവക്ഷേത്രത്തിലേക്കുമായി പോകുന്നതിനിടെയാണ് രജിത അപകടത്തിൽപ്പെട്ടത്. രജിത സഞ്ചരിച്ച സ്കൂട്ടർ റോഡിലെ കുഴിയിൽ വീണ് മറിയുകയായിരുന്നു. ഇതോടെ റോഡിലേക്ക് തെറിച്ചുവീണ രജിത സമീപത്തുകൂടി പോവുകയായിരുന്ന ട്രാക്ടറിന്റെ ചക്രത്തിനടിയിൽപ്പെടുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.