നവകേരള സദസ്സിൽ വിദ്യാർത്ഥികളെ നിർബന്ധിച്ച് പങ്കെടുപ്പിച്ചിട്ടില്ല”: മന്ത്രി വി ശിവൻകുട്ടി
1 min read

നവകേരള സദസ്സിൽ എവിടെയും വിദ്യാർത്ഥികളെ നിർബന്ധിച്ച് പങ്കെടുപ്പിച്ചിട്ടില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. മന്ത്രി തലത്തിലോ ഉദ്യോഗസ്ഥരോ അത്തരം നിർദേശങ്ങൾ നൽകിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കുട്ടികൾ രക്ഷിതാക്കളോടൊപ്പമാണ് വരുന്നത്. തെറ്റായ പ്രചരണങ്ങൾ ജനങ്ങൾ തള്ളിയതിന്റെ തെളിവാണ് നവകേരള സദസ്സിലെ ജനപങ്കാളിത്തം. ബഹിഷ്കരിച്ച യുഡിഎഫ് എംഎൽഎമാർ പോലും ഇപ്പോൾ മാറി ചിന്തിക്കുന്നുണ്ടെന്നും.
