September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 1, 2026

കോണ്‍ഗ്രസിനെ സേവിക്കണം, ലീഗിന്റെ കാല് തിരുമ്മണം, ബിജെപിയെ തഴുകണം, അതിനിടെ സിപിഐഎമ്മിനെ നന്നാക്കണം’; കെ കെ രമയെ അധിക്ഷേപിച്ച് സിപിഐഎം നേതാവ്

SHARE

വടകര എംഎല്‍എയും ആര്‍എംപി നേതാവുമായ കെ കെ രമയെ അധിക്ഷേപിച്ച് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം കെ അനില്‍ കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കോണ്‍ഗ്രസിനെ സേവിക്കുന്നതിനും ലീഗിന്റെ കാല് തിരുമുന്നതിനും ബിജെപിയെ തഴുകുന്നതിനുമുള്ള കഷ്ടപ്പാടിലാണ് വടകര എംഎല്‍എ എന്നാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ്. കെ കെ രമ ഇരവാദം ഉന്നയിക്കുന്നു എന്നുള്‍പ്പെടെയാണ് വിമര്‍ശനം.കണ്ണൂരില്‍ സിപിഐഎം നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗങ്ങളെക്കുറിച്ച് ഉള്‍പ്പെടെ കെ കെ രമ നടത്തിയ വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തിലാണ് സിപിഐഎം നേതാവിന്റെ അധിക്ഷേപ പരാമര്‍ശം. ടി പി ചന്ദ്രശേഖരന്റെ ഗതി വി കുഞ്ഞികൃഷ്ണനും ടി കെ ഗോവിന്ദനും ഉണ്ടാകരുതെന്ന് എന്നുള്‍പ്പെടെയായിരുന്നു കെ കെ രമയുടെ പരാമര്‍ശം.