September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 15, 2026

ഓട്ടോറിക്ഷകളുടെ യാത്ര ചാർജ് അടിയന്തിരമായി പുതുക്കി നിശ്ചയിക്കണമെന്ന് കണ്ണൂർ ജില്ലാ ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ

SHARE

ഓട്ടോറിക്ഷകളുടെ യാത്ര ചാർജ് അടിയന്തിരമായി പുതുക്കി നിശ്ചയിക്കണമെന്ന്കണ്ണൂർ ജില്ലാ ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ CITU ഇരിട്ടി ഏറിയ സമ്മേളനം സർക്കാറിനോട് ആവിശ്യപ്പെട്ടു. സമ്മേളനം സി .പി .ഐ.(എം) ഇരിട്ടി ഏറിയ സെക്രട്ടറി സ: സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. ഏറിയ പ്രസിഡണ്ട് സ:ബാബു കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. യുണിയൻ ഏരിയ സെക്രട്ടറി സ:കെ.സി.സുരേഷ് ബാബു പ്രവർത്തന റിപ്പോർട്ടും ജില്ലാ ജോയിൻ്റ് സെക്രട്ടറി സ എം.ചന്ദ്രൻ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡണ്ട് സ: വൈ.വൈ മത്തായി, സി.ഐ.ടി.യുഏരിയ സെക്രട്ടറി സ: ഇ.എസ് സത്യൻ, അനിഷ് സി.കെ,വിമൽ കുമാർ എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറിയായി കെ.സി.സുരേഷ്ബാബു, പ്രസിഡണ്ടായി സി.കെ.അനീഷ്, ട്രഷററായി വിമൽ കുമാർ എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.