September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 15, 2026

സാക്ഷരതാ ദിനവാരാചരണ പരിപാടി നടത്തി.

SHARE

Sept 8 -ലോക സാക്ഷരതാ ദിനത്തോട് അനുബന്ധിച്ച് ഇരിട്ടി നഗരസഭ തുല്യത പത്താംതരം പഠനകേന്ദ്രത്തിൽ സാക്ഷരതാ ദിനവാരാചരണ പരിപാടി നടത്തി.
ഇരിട്ടി നഗരസഭ ബഹു: ചെയർപേഴ്സൻ വിനോദ് കുമാർ .വി പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.
ജില്ലാ സാക്ഷരതാ മിഷൻ അസി. കോ-ഓർഡിനേറ്റർ ശ്രീജൻ ടി.വി മുഖ്യപ്രഭാഷണം നടത്തി ലോക സാക്ഷരതാ ദിന സന്ദേശം നൽകി ,നോഡൽ പ്രേരക് ജിജിന അദ്ധ്യക്ഷത വഹിച്ചു, പ്രേരക് ഷീല വി.പി സ്വാഗതം പറഞ്ഞു. ആശംസകൾ അർപ്പിച്ച് നിവേദ് സാർ
+2 ലീഡർമാരായ ചന്ദ്രൻ ആലയാടൻ, ഗീത കെ എന്നിവർ സംസാരിച്ചു.
പത്താംതരം ക്ലാസ് ലീഡർ സുദീപൻ നന്ദി അർപ്പിച്ച് സംസാരിച്ചു. ഓണാഘോഷ പരിപാടിയിലെ മത്സര വിജയികൾക്ക് ചെയർപേഴ്സൺ സമ്മാനവിതരണവും നടത്തി.