November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 3, 2026

അനുമതിയുള്ളത് 15 കിലോക്ക്, സൂക്ഷിച്ചത് 7000 കിലോ, സ്‌ഫോടനത്തിന് കാരണം പൊട്ടാസ്യം ക്‌ളോറേഡ്; മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തില്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

SHARE

മുണ്ടത്തിക്കോട് കഴിഞ്ഞ ഏപ്രില്‍ 21 നുണ്ടായ വെടിക്കെട്ട് ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച റിട്ട ജസ്റ്റിസ് എന്‍ രാമചന്ദ്രന്‍നായര്‍കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ചേംബറിലെത്തിയാണ് റിപ്പോര്‍ട്ട് കൈമാറിയത്. 2026 ഏപ്രില്‍ 21-നാണ് തൃശൂര്‍ പൂരത്തിന് മുന്നോടിയായി തിരുവമ്പാടി വിഭാഗത്തിന് വേണ്ടി വെടിക്കെട്ട് സാമഗ്രികള്‍ നിര്‍മ്മിച്ചിരുന്ന മുണ്ടത്തിക്കോട്ടെ വെടിമരുന്ന് പുരയില്‍ വന്‍ സ്‌ഫോടനമുണ്ടായത്. പതിനാറ് പേരാണ് ഈ ദുരന്തത്തില്‍ കൊല്ലപ്പെട്ടത്. നാല്‍പ്പത് പേര്‍ക്ക് പരിക്കേറ്റിരുന്നു.അനുവദിച്ചതിലും വളരെകൂടുതല്‍ അളവില്‍ സ്‌ഫോടകവസ്തു ഇവിടെ സൂക്ഷിച്ചിരുന്നതായി കമ്മീഷന്‍ കണ്ടെത്തിയിരുന്നു. 15 കിലോ സ്‌ഫോടനവസ്തുക്കള്‍ ശേഖരിക്കാനാണ് അനുമതി നല്‍കിയിരുന്നത്. എന്നാല്‍ വെടിക്കെട്ടിന് കരാര്‍ എടുത്തിരുന്നവര്‍ 7000 കിലോ സ്‌ഫോടക വസ്തുക്കള്‍ ഇവിടെ സൂക്ഷിച്ചിരുന്നു. നിരോധിത സ്‌ഫോടക വസ്തുവായ പൊട്ടാസ്യം ക്‌ളോറേഡ് വ്യാപകമായി വെടിമരുന്നു നിര്‍മ്മാണത്തില്‍ ഉപയോഗിച്ചുവെന്നും ഇതാണ് സ്‌ഫോടനകാരണമെന്നും കമ്മീഷന്‍ കണ്ടെത്തി. ചൂടുകൂടിയ കാലാവസ്ഥയില്‍ രാസവസ്തുക്കള്‍ തമ്മിലുണ്ടായ ഘര്‍ഷണമാണ്തീ പിടുത്തത്തിലേക്കും സ്‌ഫോടനത്തിലേക്കും നയിച്ചതെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.