പവർകട്ട് മനപൂർവം ഉണ്ടാക്കുന്നതാണോ? വൈദ്യുതി വാങ്ങലാണോ ഇതിനു പിന്നിലെ ലക്ഷ്യമെന്ന് സംശയം’: എളമരം കരീം

വൈദ്യുതി വാങ്ങിയതിൽ ചില ഇടപാടുകൾ നടത്താനുള്ള നീക്കമായിരുന്നുവെന്നും ഇത് അധിക ചെലവ് ഉണ്ടാക്കുമെന്നും സിഐടിയു അഖിലേന്ത്യ ജനറൽ സെക്രട്ടറിയും സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവുമായ എളമരം കരീം. ജിഎൻഎ കരാർ മൂലം 1500 അധികം കോടി രൂപ ചെലവാകുന്നുവെന്നും ഇത് കാരണം 763 കോടി രൂപയുടെ അധിക ബാധ്യത ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
കരാർ നഷ്ടമാണെന്ന് പഞ്ഞിട്ടും മന്ത്രി കരാറിൽ ഏർപ്പെടാൻ സമ്മർദ്ദം ചെലുത്തി. രാജമാണിക്യം വഴങ്ങാത്തത് കൊണ്ടാണ് അദ്ദേഹത്തെ മാറ്റിയത്. സമഗ്ര അഴിച്ചുപണി എന്നത് കണ്ണിൽ പൊടി ഇടാനാണെന്നും എളമരം കരീം.
വൈദ്യുതി പ്രതിസന്ധി മനപൂർവം ഉണ്ടാക്കുന്നതാണോയെന്നും വൈദ്യുതി വാങ്ങലാണോ ഇതിനു പിന്നിലെ ലക്ഷ്യമെന്ന് സംശയമുള്ളതായും അദ്ദേഹം പറഞ്ഞു. ടെൻഡറിലൂടെയോ റെഗുലേറ്ററി കമ്മീഷൻ അംഗീകരിക്കുന്നതിലൂടെയോ മാത്രമേ വൈദ്യുതി വാങ്ങാൻ കഴിയൂ.
വിഇഎച്ച് ഗ്ലോബൽ ഹിമാചലിൽ നിന്നെല്ലാം വാങ്ങാനൊന്നും കമ്മീഷൻ അംഗീകാരം കൊടുത്തിട്ടില്ല. ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങിയത് ചട്ടങ്ങളെല്ലാം മറികടന്നുകൊണ്ടാണ്. ജിഎൻഎ എന്ന കമ്പനിയിൽ നിന്നും വൈദ്യുതി വാങ്ങാൻ തീരുമാനമെടുത്തു. പകൽസമയത്തേക്കും വൈദ്യുതി വാങ്ങാൻ തീരുമാനിച്ചു. യൂണിറ്റിന് 8.63 രൂപ നിരക്കിൽ. 285 മുതൽ 461 കോടി രൂപ അധിക ചെലവ് വരും എന്ന് കെഎസ്ഇബി കണ്ടെത്തി.
വൈദ്യുതി മന്ത്രി തന്നെ സമ്മർദ്ദം ചെലുത്തി. ബോർഡിന് നഷ്ടമുണ്ടാക്കുന്ന വൈദ്യുതി വാങ്ങലിനെതിരെ കെഎസ്ഇബി ചെയർമാൻ നിലപാടെടുത്തു. നിലപാടെടുത്ത ചെയർമാനെ തൽസ്ഥാനത്തുനിന്ന് മാറ്റി. അദ്ദേഹത്തിനു മേൽ കടുത്ത സമ്മർദ്ദം ഉണ്ടായിരുന്നു.എന്നാൽ,
ബോർഡ് ചെയർമാനും ഉദ്യോഗസ്ഥരും വഴങ്ങിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

