November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 3, 2026

ശബരിമലയിൽ സൗജന്യ അരവണ തട്ടിപ്പ് നിയന്ത്രിക്കാൻ നടപടി; ഇനി 50,000 ടിൻ മാത്രം; വാങ്ങുന്നവരുടെ പേരുവിവരം പ്രത്യേക രജിസ്റ്ററിൽ രേഖപ്പെടുത്തും.

SHARE

ശബരിമലയിൽ സൌജന്യമായി നൽകുന്ന അരവണയുടെ അളവ് 50,000 ടിൻ എന്ന് നിശ്ചയിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് . ‘ഫ്രീ ഇഷ്യു’ വിഭാഗത്തിൽ സൗജന്യമായി നൽകുന്ന അരവണയ്ക്കാണ് ദേവസ്വം ബോർഡ് പരിധി നിശ്ചയിച്ചത്.

ഒക്ടോബർ 27-ന് ദേവസ്വം ബോർഡാണ് ഈ തീരുമാനം എടുത്തത്. ഇക്കാര്യം സ്റ്റാൻഡിങ് കൗൺസൽ ഹൈക്കോടതിയെ അറിയിച്ചു. സൗജന്യ അരവണ കൈപ്പറ്റുന്നവരുടെ പേരും മറ്റുവിവരങ്ങളും പ്രത്യേക രജിസ്റ്ററിൽ രേഖപ്പെടുത്തണമെന്ന് നിർദ്ദേശം നൽകി. ഇതിന് എക്സിക്യുട്ടീവ് ഓഫീസർക്ക് നിർദേശം നൽകി.സൗജന്യമായി നൽകുന്ന ഓരോ ടിൻ അരവണയുടെയും രേഖയും കണക്കും ഉറപ്പാക്കാനുള്ള നിർദ്ദേശങ്ങളാണ് ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്നത്. സൗജന്യ വിതരണത്തിന്റെ ഉത്തരവാദിത്വം എക്സിക്യുട്ടീവ് ഓഫീസർക്കാണ്. ഈ ഉദ്യോഗസ്ഥൻ നൽകുന്ന അപേക്ഷയോ സ്ലിപ്പോ ഹാജരാക്കാതെ ആർക്കും സൗജന്യ അരവണ നൽകാൻ പാടുള്ളതല്ല.’ഫ്രീ ഇഷ്യു’ വിഭാഗത്തിൽ അരവണയും അപ്പവും നൽകുന്നതിൽ ക്രമക്കേടുകൾ കണ്ടെത്തിയത് ശബരിമല സ്പെഷ്യൽ കമ്മിഷണർ ആർ ജയകൃഷ്ണന്റെ റിപ്പോർട്ടിലാണ്. ഇതിൽ കണക്ക് സൂക്ഷിക്കുന്നതിലും ക്രമക്കേടുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടിയിരുന്നു. ഈ വിഷയം ഗൌരവമായെടുത്ത് ഹൈക്കോടതി സ്വമേധയാ കേസെടുത്തു. സൗജന്യ വിതരണം നിയന്ത്രിക്കാനും കൃത്യമായ രേഖയും നിരീക്ഷണവും ഉത്തരവാദിത്വവും ഉറപ്പാക്കാനും നടപടി വേണമെന്ന് കോടതി നേരത്തേ നിർദേശിച്ചിരുന്നു. ബോർഡിന്റെ തീരുമാനം രേഖപ്പെടുത്തിയ ജസ്റ്റിസ് വി. രാജ വിജയരാഘവൻ , ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ച് കേസ് തീർപ്പാക്കി. അമിക്കസ് ക്യൂറി സായൂജ്യ രാധാകൃഷ്ണനും ഹാജരായി.

ക്ഷേത്രം സന്ദർശിക്കുന്ന ഔദ്യോഗിക അതിഥികൾ, ജനപ്രതിനിധികൾ, ഉയർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർക്കാണ് സൗജന്യമായി അരവണ നൽകാറുള്ളത്. തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ഉദ്യോഗസ്ഥർ, ശബരിമല ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് സന്നിധാനത്ത് എത്തുന്ന വിവിധ വകുപ്പുകളിലെ ജീവനക്കാർ തുടങ്ങിയവർക്കും സൗജന്യമായി അരവണ ലഭിക്കാറുണ്ട്. ഇതിൽ ക്രമക്കേട് വ്യാപകമായി നടന്നുവെന്നാണ് പരാതി ഉയർന്നത്.

ഇത്തരത്തിൽ ഉന്നത വ്യക്തികൾക്കും ജീവനക്കാർക്കും ഔദ്യോഗിക ആവശ്യങ്ങൾക്കുമായി സൗജന്യമായി നൽകുന്ന അരവണ വിതരണത്തിലാണ് വ്യാപകമായ ക്രമക്കേടുകൾ നടക്കുന്നതായി ശബരിമല സ്പെഷ്യൽ കമ്മിഷണർ റിപ്പോർട്ട് നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സാധാരണ ഭക്തർക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ ഹൈക്കോടതി നിർദേശപ്രകാരം ദേവസ്വം ബോർഡ് ഇത്തവണ 50,000 ടിൻ എന്ന കർശനമായ പരിധി നിശ്ചയിച്ചിരിക്കുന്നത്.

You may have missed