ശബരിമല തീര്‍ഥാടകരുടെ ശ്രദ്ധയ്ക്ക്: ജ്യൂസുകളുടെയും ബേക്കറി സാധനങ്ങളുടെയും വിലകൾ നിശ്ചയിച്ച് ജില്ലാ കളക്ടർ; ലിസ്റ്റ് ഇങ്ങനെ

പത്തനംതിട്ട: ശബരിമല തീർത്ഥാടന പാതകളിൽ കച്ചവടക്കാർ കൊള്ളവില ഈടാക്കുന്നത് തടയാൻ ജില്ലാ ഭരണകൂടത്തിന്റെ ഇടപെടൽ. ജില്ലയിലെ എല്ലാ ഭക്ഷണശാലകളിലും ജില്ല കലക്ടര്‍ പ്രസിദ്ധപ്പെടുത്തുന്ന വില വിവര പട്ടിക തീര്‍ഥാടകര്‍ക്ക് കാണാനും വായിക്കാനും കഴിയും വിധത്തില്‍ പ്രദര്‍ശിപ്പിക്കുന്നത് കര്‍ശനമാക്കി ജില്ല കലക്ടറുടെ ഉത്തരവിറങ്ങി. വിവിധ ഭാഷകളിലുള്ള വിലവിവര ബോർഡുകൾ പ്രദർശിപ്പിച്ചിരിക്കണം. ഇതുകൂടാതെ ജ്യൂസുകളുടെയും ബേക്കറി സാധനങ്ങളുടെയും വില നിശ്ചയിച്ചുള്ള ഉത്തരവും പുറത്തിറക്കി.
ജില്ലാ കലക്ടര്‍ വില നിശ്ചയിച്ച ജ്യൂസുകളുടെ ഇനം, അളവ്, സന്നിധാനം, പമ്പ, ഔട്ടര്‍ പമ്പ ക്രമത്തില്‍
- നാരങ്ങ ജ്യൂസ് – 210 മി.ലി – സന്നിധാനം 25 രൂപ, 23 രൂപ, ഔട്ടര്‍ പമ്പ 21 രൂപ
- ആപ്പിള്‍ ജ്യൂസ് – 210 മി.ലി – സന്നിധാനം 57 രൂപ, പമ്പ 55 രൂപ, ഔട്ടര്‍ പമ്പ 53 രൂപ
- ഓറഞ്ച് ജ്യൂസ് – 210 മി.ലി – സന്നിധാനം 70 രൂപ, പമ്പ 60 രൂപ, ഔട്ടര്‍ പമ്പ 55 രൂപ
- കൈതച്ചക്ക ജ്യൂസ് – 210 മി.ലി – സന്നിധാനം 50 രൂപ, പമ്പ 48 രൂപ, ഔട്ടര്‍ പമ്പ 41 രൂപ
- മുന്തിരി ജ്യൂസ് – 210 മി.ലി – സന്നിധാനം 57 രൂപ, പമ്പ 50 രൂപ, ഔട്ടര്‍ പമ്പ 43 രൂപ
- തണ്ണിമത്തന്‍ ജ്യൂസ് – 210 മി.ലി – സന്നിധാനം 55 രൂപ, പമ്പ 40 രൂപ, ഔട്ടര്‍ പമ്പ 35 രൂപ
- കരിക്ക് – സന്നിധാനം 45 രൂപ, പമ്പ 40 രൂപ, ഔട്ടര്‍ പമ്പ 40 രൂപ
- നാരങ്ങ സോഡ – 210 മി.ലി – സന്നിധാനം 34 രൂപ, പമ്പ 28 രൂപ, ഔട്ടര്‍ പമ്പ 25 രൂപ
- ബ്ലാക്ക് ടീ (ടീ ബാഗ്) – 90 മി.ലി – സന്നിധാനം 12 രൂപ, പമ്പ 11 രൂപ, ഔട്ടര്‍ പമ്പ 10 രൂപ
- ഗ്രീന്‍ ടീ (ടീ ബാഗ്) – 90 മി.ലി 12 രൂപ, പമ്പ 11 രൂപ, ഔട്ടര്‍ പമ്പ 10 രൂപ
- കാര്‍ഡമം ടീ (മെഷീന്‍) – 90 മി.ലി. 17 രൂപ, പമ്പ 16 രൂപ, ഔട്ടര്‍ പമ്പ 15 രൂപ
- ജിഞ്ചര്‍ ടീ (മെഷീന്‍) – 90 മി.ലി. 17 രൂപ, പമ്പ 16 രൂപ, ഔട്ടര്‍ പമ്പ 15 രൂപ
- ചായ (മെഷീന്‍) – 90 മി.ലി 12 രൂപ, പമ്പ 10 രൂപ, ഔട്ടര്‍ പമ്പ 10 രൂപ
- കോഫി (മെഷീന്‍) – 90 മി.ലി – സന്നിധാനം 13 രൂപ, പമ്പ 12 രൂപ, ഔട്ടര്‍ പമ്പ 11 രൂപ
- മസാല ടീ (മെഷീന്‍) – 90 മി.ലി – സന്നിധാനം 18 രൂപ, പമ്പ 17 രൂപ, ഔട്ടര്‍ പമ്പ 16 രൂപ
- ലെമണ്‍ ടീ (മെഷീന്‍) – 90 മി.ലി – സന്നിധാനം 18 രൂപ, പമ്പ 17 രൂപ, ഔട്ടര്‍ പമ്പ 16 രൂപ
- ഫ്‌ളേവേഡ് ഐസ് ടീ (മെഷീന്‍) – 200 മി.ലി – സന്നിധാനം 24 രൂപ, പമ്പ 21 രൂപ, ഔട്ടര്‍ പമ്പ 20 രൂപ.
-
ബേക്കറി സാധനങ്ങളുടെ വില
ജില്ലാ കലക്ടര്‍ വില നിശ്ചയിച്ച ബേക്കറി സാധനങ്ങളുടെ ഇനം, അളവ്, സന്നിധാനം, നിലയ്ക്കല്‍/പമ്പ ക്രമത്തില്‍
- വെജിറ്റബിള്‍ പഫ്‌സ് – 80 ഗ്രാം, സന്നിധാനം 25 രൂപ, നിലയ്ക്കല്‍/പമ്പ 22 രൂപ
- വെജിറ്റബിള്‍ സാന്‍വിച്ച് – 100 ഗ്രാം, സന്നിധാനം 25 രൂപ, നിലയ്ക്കല്‍/പമ്പ 23 രൂപ
- വെജിറ്റബിള്‍ ബര്‍ഗര്‍ – 125 ഗ്രാം, സന്നിധാനം 32 രൂപ, നിലയ്ക്കല്‍/പമ്പ 30 രൂപ
- പനീര്‍ റോള്‍ – 125 ഗ്രാം, സന്നിധാനം 35 രൂപ, നിലയ്ക്കല്‍/പമ്പ 34 രൂപ
- മഷ്‌റൂം റോള്‍ – 125 ഗ്രാം, സന്നിധാനം 36 രൂപ, നിലയ്ക്കല്‍/പമ്പ 35 രൂപ
- വെജിറ്റബിള്‍ മസാല റോസ്റ്റ് വിത്ത് കുബ്ബൂസ്/ചപ്പാത്തി (ഒരെണ്ണം) – 150 ഗ്രാം, സന്നിധാനം 34 രൂപ, നിലയ്ക്കല്‍/പമ്പ 32 രൂപ
- വെജിറ്റബിള്‍ ഡാനിഷ് – 75 ഗ്രാം, സന്നിധാനം 21 രൂപ, നിലയ്ക്കല്‍/പമ്പ 20 രൂപ
- ദില്‍ഖുഷ് – 60 ഗ്രാം – സന്നിധാനം 25 രൂപ, നിലയ്ക്കല്‍/പമ്പ 20 രൂപ
- സോയാബീന്‍ പിസ – 150 ഗ്രാം, സന്നിധാനം 52 രൂപ, നിലയ്ക്കല്‍/പമ്പ 50 രൂപ
- ബ്രഡ് മസാല – 180 ഗ്രാം – സന്നിധാനം 52 രൂപ, നിലയ്ക്കല്‍/പമ്പ 50 രൂപ
- സ്വീറ്റ്‌ന – 80 ഗ്രാം, സന്നിധാനം 25 രൂപ, നിലയ്ക്കല്‍/പമ്പ 20 രൂപ
- ജാം ബണ്‍ (ഒരെണ്ണം) – 60 ഗ്രാം, സന്നിധാനം 28 രൂപ, നിലയ്ക്കല്‍/പമ്പ 22 രൂപ
- മസാല റോള്‍ കുബ്ബൂസ്/ചപ്പാത്തി (ഒരെണ്ണം) – 150 ഗ്രാം, സന്നിധാനം 48 രൂപ, നിലയ്ക്കല്‍/പമ്പ 46 രൂപ
- ചോക്ലേറ്റ് കേക്ക് പീസ് – 50 ഗ്രാം, സന്നിധാനം 29 രൂപ, നിലയ്ക്കല്‍/പമ്പ 22 രൂപ
- സ്വീറ്റ് പഫ്‌സ് – 60 ഗ്രാം, സന്നിധാനം 25 രൂപ, നിലയ്ക്കല്‍/പമ്പ 20 രൂപ
- വാനില കേക്ക് പീസ് – 50 ഗ്രാം, സന്നിധാനം 20 രൂപ, നിലയ്ക്കല്‍/പമ്പ 18 രൂപ
- ജാം ബ്രഡ് – 50 ഗ്രാം, സന്നിധാനം 26 രൂപ, നിലയ്ക്കല്‍/പമ്പ 22 രൂപ
- ദില്‍ പസന്ത് പീസ് – 40 ഗ്രാം, സന്നിധാനം 23 രൂപ, നിലയ്ക്കല്‍/പമ്പ 18 രൂപ
- ബനാന പഫ്‌സ് – 90 ഗ്രാം, സന്നിധാനം 26 രൂപ, നിലയ്ക്കല്‍/പമ്പ 22 രൂപ
- വെജിറ്റബിള്‍ കട്‌ലറ്റ് – 50 ഗ്രാം, സന്നിധാനം 20 രൂപ, നിലയ്ക്കല്‍/പമ്പ 18 രൂപ
- ബ്രെഡ് – 350 ഗ്രാം, സന്നിധാനം 38 രൂപ, നിലയ്ക്കല്‍/പമ്പ 36 രൂപ
- ബണ്‍ – 50 ഗ്രാം, സന്നിധാനം 11 രൂപ, നിലയ്ക്കല്‍/പമ്പ 10 രൂപ
- ക്രീം ബണ്‍ – 80 ഗ്രാം, സന്നിധാനം 27 രൂപ, നിലയ്ക്കല്‍/പമ്പ 22 രൂപ
- വെജിറ്റബിള്‍ കുബ്ബൂസ് റോള്‍ – 150 ഗ്രാം, സന്നിധാനം 47 രൂപ, നിലയ്ക്കല്‍/പമ്പ 45 രൂപ
- ബനാന റോസ്റ്റ് (ഹാഫ് ബനാന) – 50 ഗ്രാം, സന്നിധാനം 15 രൂപ, നിലയ്ക്കല്‍/പമ്പ 13 രൂപ
- വെജിറ്റബിള്‍ ഷവര്‍മ (കുബ്ബൂസ്/ചപ്പാത്തി) (ഒരെണ്ണം) – 150 ഗ്രാം, സന്നിധാനം 62 രൂപ, നിലയ്ക്കല്‍/പമ്പ 60 രൂപ
- വെജിറ്റബിള്‍ സമോസ – 60 ഗ്രാം, സന്നിധാനം 15 രൂപ, നിലയ്ക്കല്‍/പമ്പ 13 രൂപ
- ബ്രഡ് സാന്‍വിച്ച് (രണ്ട് എണ്ണം) – 60 ഗ്രാം, സന്നിധാനം 23 രൂപ, നിലയ്ക്കല്‍/പമ്പ 21 രൂപ
- ആലു പൊറോട്ട (രണ്ട് എണ്ണം) – 50 ഗ്രാം, സന്നിധാനം 50 രൂപ, നിലയ്ക്കല്‍/പമ്പ 46 രൂപ
- പുലാവ് – 350 ഗ്രാം, സന്നിധാനം 75 രൂപ, നിലയ്ക്കല്‍/പമ്പ 70 രൂപ

