വാഹന അപകടത്തിൽ ബൈക്ക് യാത്രക്കാരന് പരിക്കേറ്റു.

ശ്രീകണ്ഠപുരം▾കണിയാർവയൽ – ഉളിക്കൽ റോഡിൽ വയക്കര അങ്കണവാടിക്ക് സമീപം ഇന്ന് രാവിലെയുണ്ടായ വാഹന അപകടത്തിൽ ബൈക്ക് യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. ഇരുചക്ര വാഹനം മിനി ഗുഡ്സ് വാഹനത്തിനടിയിൽ പെട്ടാണ് അപകടം. അപകടത്തിൽ ബൈക്ക് യാത്രക്കാരനായ വയക്കര സ്വദേശി സിനാന്റെ കാൽ അറ്റുപോയി. അപകടം നടന്ന ഉടൻ തന്നെ നാട്ടുകാരും യാത്രക്കാരും ചേർന്ന് ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി.

