കാർ അബദ്ധത്തിൽ തട്ടി ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം.

SHARE
കണ്ണൂർ▾തയ്യിലിൽ വീട്ടുമുറ്റത്ത് പിന്നോട്ട് എടുത്ത കാർ അബദ്ധത്തിൽ തട്ടി ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം. കാർ തട്ടി വീണ കുട്ടിയുടെ തല സ്റ്റെപ്പിൽ ഇടിച്ചതാണ് മരണ കാരണമായത്.
കണ്ണൂർ സിറ്റി തയ്യിൽ കുറുവ റോഡ് പള്ളിക്ക് സമീപത്തെ സൈൻ ഹൗസിൽ ഷഫഖത്തിൻ്റെയും അറക്കകത്ത് ശഹമയുടെയും മകൾ ഹൂറിൻ മെഹബൂബി ആണ് മരിച്ചത്. ഇന്ന് പകൽ 11ഓടെയാണ് അപകടം. ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഉച്ചയ്ക്കാണ് മരിച്ചത്. കബറടക്കം ഇന്ന് രാത്രി ഏഴിന് കണ്ണൂർ സിറ്റി ജുമാ മസ്ജിദ് കബർസ്താനിൽ.