ഷെയ്ഖ് ഹസീന രാജ്യംവിടുന്ന ദൃശ്യം പങ്കുവെച്ച മുൻ വ്യോമസേന ഉദ്യോ​ഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി.

SHARE

ബം​ഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യംവിടുന്ന ദൃശ്യങ്ങൾ പക‍ർത്തി പ്രചരിപ്പിച്ച മുൻ വ്യോമസേന ഉദ്യോ​ഗസ്ഥനെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. 28കാരൻ കെഎം തഹ്സീഫ് സൗരിയുടെ മൃതദേഹാണ് ധാക്കയ്ക്ക് സമീപം തുരാ​ഗ് നദിയിൽ നിന്ന് കണ്ടെത്തിയത്.തഹ്സീഫിനെ കാണാനില്ലെന്ന് കഴിഞ്ഞ ദിവസം പരാതി ഉയ‍ർന്നിരുന്നു. ഇതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് ധാക്കയ്ക്ക് സമീപത്ത് നിന്നും മൃതദേഹം കണ്ടെത്തിയത്. മുൻ പ്രധാനമന്ത്രിയുടെ വീഡിയോ പോസ്റ്റ് ചെയ്തതുമുതൽ അദ്ദേഹം പീഡനങ്ങൾക്ക് ഇരയായിരുന്നുവെന്നും, മരണം കൊലപാതകം ആണെന്നുമാണ് കുടുബം ആരോപിക്കുന്നത്.