പടന്നക്കാട് നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ മോട്ടോര്‍ ബൈക്കിടിച്ച് രണ്ട് യുവാക്കള്‍ ദാരുണമായി മരണപെട്ടു.



നീലേശ്വരം : പടന്നക്കാട് നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ മോട്ടോര്‍ ബൈക്കിടിച്ച് രണ്ട് യുവാക്കള്‍ ദാരുണമായി മരണപ്പെട്ട സംഭവത്തില്‍ ലോറി ഡ്രൈവര്‍ക്കെതിരെ ഹോസ്ദുര്‍ഗ് പൊലീസ് കേസെടുത്തു. നീലേശ്വരം പടിഞ്ഞാറ്റം കൊഴുവല്‍ സ്വദേശികളായ കല്ലളി വീട്ടില്‍ മനോജ് കുമാറിന്റെ മകന് അനുരാഗ് മനോജ് (24),പുളിച്ചേരം വീട്ടില്‍ വേണുഗോപാലിന്റെ മകന് ആനന്ദ കൃഷ്ണന് (24) എന്നിവരാണ് മരണപ്പെട്ടത്. പടന്നക്കാട് നെഹ്റു കോളേജിന് സമീപം ബൈക്ക് നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ പിറകില്‍ ഇടിക്കുകയായിരുന്നു. ഗുരുതര നിലയില്‍ ഇരുവരെയും ജില്ലാ അശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇരുവരും തെരുവത്ത് അറയിൽ ഭഗവതി ക്ഷേത്രത്തിൽ തെയ്യം കാണാന്‍ പോവുകയായിരുന്നുവെന്നാണ് വിവരം. മൃതദേഹങ്ങള്‍ ഇന്ന് ജില്ലാ ആശുപത്രിയിലെപോസ്റ്റ് മോര്‍ട്ടത്തിന് ശേഷം വീട്ടുകാര്‍ക്ക് വിട്ടു നല്‍കും.

