November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 3, 2026

പയ്യന്നൂര്‍ തിയേറ്റര്‍ സമുഛയത്തില്‍ മോഷണം: 48 ലക്ഷം രൂപയുടെ നഷ്്ടം.

SHARE

 

പയ്യന്നൂര്‍: നിര്‍മ്മാണത്തിലിരിക്കുന്ന കെഎസ്എഫ്ഡിസിയുടെ പയ്യന്നൂരിലെ തിയേറ്റര്‍ സമുഛയത്തില്‍ മോഷണം.പൂട്ടുകള്‍ തകര്‍ത്ത് നടത്തിയ മോഷണത്തില്‍ 48 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന കരാറുകാരന്‍ പഴയങ്ങാടി പ്രതിഭ ടാക്കീസിന് സമീപത്തെ എസ്.വി.മുഹമ്മദ് ഹാരിസിന്റെ പരാതിയില്‍ കേസെടുത്ത പയ്യന്നൂര്‍ പൊലീസ് അന്വേഷണമാരംഭിച്ചു.

കഴിഞ്ഞ ശനിയാഴ്ച രാവിലെ ഒന്‍പതരയോടെയാണ് മോഷണം നടന്നതായി കരാറുകാരന്‍ കണ്ടെത്തിയത്.കെട്ടിടത്തിന്റെ പൂട്ട് തകര്‍ത്തായിരുന്നു മോഷണം.അകത്ത് സ്ഥാപിച്ചിരുന്ന എസി മെഷീനുകള്‍, പൈപ്പുകള്‍, ചുമരില്‍ സ്ഥാപിച്ചിരുന്ന ഇലക്ട്രിക്കല്‍ ബോക്‌സുകള്‍, എന്നിവ നശിപ്പിക്കുകയും എസി മെഷീനകത്തുള്ള യന്ത്രസാമഗ്രികളും കോപ്പറുകളും നാല് നിലകളിലുമുണ്ടായിരുന്ന ഇലക്ട്രിക്ക് വയറുകളുമാണ് മോഷ്ടിക്കപ്പെട്ടത്.48 ലക്ഷത്തോളം രൂപയുടെ മോഷണം നടന്നതായുള്ള കരാറുകാരന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

സാമ്പത്തിക വിഷയത്തില്‍ നിര്‍മ്മാണം നിര്‍ത്തിവെക്കാന്‍ കരാറുകാരന് സ്‌റ്റോപ് മെമ്മോ നല്‍കിയിരുന്നതിനാല്‍ സാധനങ്ങളെല്ലാം അകത്ത് വെച്ച് പൂട്ടിയിരിക്കുകയായിരുന്നു. ഇതിനിടയിലാണ് നിര്‍മ്മാണം മുടങ്ങിക്കിടക്കുന്ന തിയേറ്റര്‍ സമുഛയം കെഎസ്എഫ്ഡിസി ചെയര്‍മാന്‍ പ്രേംകുമാര്‍, എംഎല്‍എ വി.കുഞ്ഞികൃഷ്ണന്‍, നഗരസഭ ചെയര്‍മാന്‍ അഡ്വ.സരിന്‍ ശശി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവര്‍ ശനിയാഴ്ച സന്ദര്‍ശിച്ചത്. ഇതോടനുബന്ധിച്ച് കരാറുകാരനുമെത്തിയപ്പോഴാണ് പൂട്ട് തകര്‍ത്ത് മോഷണം നടന്ന വിവരമറിഞ്ഞത്.