കൈകാട്ടിയിട്ടും നിർത്താതെ പോയ കാർ പോലീസ് പിന്തുടർന്ന് പിടികൂടി

തലശ്ശേരി: വാഹന പരിശോധനക്കിടയിൽ കൈകാട്ടിയിട്ടും നിർത്താതെ പോയ കാർ പോലീസ് പിന്തുടർന്ന് പിടികൂടി. എരഞ്ഞോളി ചേനാടം റോഡിലൂടെ തലശ്ശേരി ഭാഗത്തേക്ക് അശ്രദ്ധയോടെ ഓടിച്ച കെ.എൽ. 13. കെ.8189 കാറാണ് നൈറ്റ് പട്രോളിംഗ് നടത്തുകയായിരുന്ന തലശേരി എസ്.ഐ.കെ. അശ്വിനും പാർട്ടിയും പിന്തുടർന്ന് ചിറക്കര കെ.ടി.പി. മുക്കിനടുത്ത് തടഞ്ഞുവച്ച് പിടികൂടിയത്. കാറോടിച്ച കാടാച്ചിറ പൊതുവാച്ചേരിയിലെ സൽവയിൽ, ഹസീബിനെചോദ്യം ചെയ്തപ്പോൾ, രജിസ്ട്രേഷൻ രേഖകളില്ലാത്തതിനാൽ ഭയന്നാണ് നിർത്താതെ പോയതെന്നായിരുന്നു മറുപടി. കാർ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

