November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 7, 2026

തിരുവനന്തപുരത്ത് ഉച്ചാരണശുദ്ധിയില്ലെന്ന് പറഞ്ഞ് വിദ്യാർഥിയെ ക്ലാസ് മുറിയിൽ പരസ്യമായി നാക്ക് വടിപ്പിച്ചു; അധ്യാപകന് സസ്പെൻഷൻ

SHARE

ഉച്ചാരണശുദ്ധിയില്ലെന്ന് പറഞ്ഞ് വിദ്യാർഥിയെ പരസ്യമായി അധിക്ഷേപിച്ചു. തിരുവനന്തപുരം തേവലക്കാട് എസ്‌ എൻ യു പി സ്കൂളിലാണ് വിദ്യാർഥിയെ പരസ്യമായി നാക്ക് വടിപ്പിച്ചത്. ആറാം ക്ലാസുകാരനായ ദളിത് വിദ്യാർഥിയാണ് അധിക്ഷേപത്തിന് ഇരയായത്. സംഭവത്തിൽ അധ്യാപകനെ സ്കൂൾ മാനേജ്മെൻ്റ് സസ്പെൻഡ് ചെയ്തു. വിദ്യാർഥിയെ അധ്യക്ഷേപിച്ചെന്ന് ബോധ്യപ്പെട്ടതിനാൽ നടപടിയെന്ന് സ്കൂൾ മാനേജ്മെന്റിന്റെ വിശദീകരണം. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അധിക്ഷേപ പരാതിയിൽ ബാലാവകാശ കമ്മീഷനിലും അന്വേഷണം നടത്തും.