November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 8, 2026

സ്വകാര്യ ബസ് ലീസിന് എടുത്ത് സർവീസ് നടത്താനുള്ള തീരുമാനം; KSRTC യ്ക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്ന് കണക്ക്.

SHARE

വെറ്റ് ലീസിന് എടുത്തിരിക്കുന്ന സ്വകാര്യ ബസ്സുകൾ സർവീസ് നടത്താനുള്ള തീരുമാനം KSRTCയ്ക്ക് ബാധ്യത ആകുമെന്ന് കണക്കുകൾ. ഒരു കിലോമീറ്ററിന് സ്വകാര്യ ബസിന് നൽകാൻ തീരുമാനിച്ചത് 50 മുതൽ 54 രൂപവരെയാണ് എന്നാൽ നിശ്ചയിച്ച ഈ തുക റൂട്ടുകളിലെ വരുമാനത്തേക്കാൾ കൂടുതൽ ആണ്.

കിലോമീറ്ററിന് 50 മുതൽ 54 രൂപ വരെയാണ് എ സി, നോൺ AC ബസ്സുകൾക്ക് സർക്കാർ നിശ്ചയിച്ചിരിക്കുന്നത്. റൂട്ടുകളിലെ വരുമാനത്തെക്കാൾ കൂടുതലാണ് സ്വകാര്യ ബസ്സുകൾക്ക് നൽകേണ്ടി വരുന്ന തുകയെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

ഒരു ബസ്സ്‌ തിരുവനന്തപുരത്ത് നിന്നും പാലക്കാട് പോയി തിരികെ എത്തുമ്പോൾ കെഎസ്ആർടിസിയുടെ ഷെഡ്യൂൾ കിലോമീറ്റർ പ്രകാരം ആകുന്ന ദൂരം 754 കിലോമീറ്റർ ആണ്. നിലവിൽ ലീസിന് എടുത്തിരിക്കുന്ന ഒരു സ്വകാര്യ AC ബസ്സിന് കെഎസ്ആർടിസി ഒരു കിലോമീറ്ററിന് നൽകുക 54 രൂപ നൽകും. നിലവിൽ നിശ്ചയിച്ചിരിക്കുന്ന തുക പ്രകാരം പാലക്കാട് പോയി തിരികെ വരുന്ന സ്വകാര്യ ബസ്സിന് KSRTC നൽകേണ്ടി വരുക 40716 രൂപയാണ്.

തിരുവനന്തപുരത്തുനിന്നും പാലക്കാട്ടേക്ക് പോയ കെഎസ്ആർടിസി ബസ്സുകളുടെ കഴിഞ്ഞ മിക്ക ദിവസങ്ങളിലെയും വരുമാനം ഈ തുകയേക്കാൾ കുറവെന്ന് കളക്ഷൻ കണക്കുകൾ സൂചിപ്പിക്കുന്നു.

ഒക്ടോബർ 28- 45832 രൂപ

ഒക്ടോബർ 29- 29113 രൂപ
ഒക്ടോബർ 30 -51230 രൂപ
ഒക്ടോബർ 31 -30741 രൂപ

സ്വകാര്യ ബസ്സുകൾക്ക് ദിവസേന നൽകാൻ സർക്കാർ നിശ്ചയിച്ചിരിക്കുന്ന തുകയേക്കാൾ, കുറഞ്ഞ വരുമാനം ഈ റൂട്ടുകളിൽ നിന്നും കെഎസ്ആർടിസിക്ക് ലഭിക്കുമ്പോഴും നേരത്തെ നിശ്ചയിച്ചിരിക്കുന്ന തുക സ്വകാര്യ ബസ് ഉടമകൾക്ക് നൽകേണ്ടി വരും. ഇത് കെഎസ്ആർടിസി ഉണ്ടാക്കുന്നത് വലിയ നഷ്ടം ഉണ്ടാകും. കെഎസ്ആർടിസിക്കായി സ്വകാര്യ ബസ്സുകൾ ഓടിത്തുടങ്ങിയ മറ്റ് റൂട്ടുകളിലും സമാനസ്ഥിതി തന്നെയാണ്.